പാലാ ബൈബിൾ കൺവൻഷനു തുടക്കമായി
1488688
Friday, December 20, 2024 7:48 AM IST
പാലാ: പാലാ രൂപത 42ാമത് ബൈബിള്‍ കണ്വന്ഷന് സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ തിരി തെളിഞ്ഞു. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാലിന്റെ നേതൃത്വത്തിലുള്ള ടീമാണ് അഞ്ചു ദിവസത്തെ കണ്വന്ഷന് നയിക്കുന്നത്.
ഉച്ചകഴിഞ്ഞ് 3.30ന് ജപമാലയും നാലിന് വിശുദ്ധ കുര്‍ബാനയോടെയും ആരംഭിച്ച് രാത്രി ഒന്‍പതിന് ദിവ്യകാരുണ്യആരാധനയോടെ അവസാനിക്കുന്ന രീതിയിലാണ് കണ്വന്ഷന് ക്രമീകരിച്ചിരിക്കുന്നത്. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. ദൈവം പിറക്കുന്നത് പാര്‍ശ്വവല്‍ക്കരിപ്പെട്ട ഇടങ്ങളിലാണെന്നും വലിയ സത്രങ്ങളിലല്ലെന്നും മംഗളവാര്‍ത്താ കാലം നമ്മെ ഓര്‍മിപ്പിക്കുന്നതായി ഉദ്ഘാടന സന്ദേശത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. തിരുവചനം വെളിച്ചം പകരേണ്ടതാണെന്നും പകര്‍ത്തേണ്ടതാണെന്നും വെളിച്ചം ജീവിതത്തില്‍ കൊണ്ടുനടക്കേണ്ടതാണെന്നും ബിഷപ് പറഞ്ഞു.
കണ്‍വന്‍ഷനില്‍ നാം പഠിക്കുന്നത് ദൈവ വചനമാണ്. മനുഷ്യരുടെ മുഖം നോക്കാതെ സത്യത്തിന്റെ മുഖം നോക്കി ജീവിച്ച നമ്മുടെ പിതാക്കന്മാരുടെ പാരമ്പര്യം നാം സ്വീകരിക്കണം. നമ്മുടെ പിതാക്കന്മാരെക്കുറിച്ച് പഠിക്കുമ്പോഴാണ് കണ്വന്ഷന് പൂര്‍ത്തിയാകുന്നത്. എഴുതപ്പെട്ട വചനവും ആഘോഷിക്കുന്ന വചനവും പാരമ്പര്യങ്ങളും കണ്‍വന്‍ഷന്റെ ഭാഗമാണെന്നും ബിഷപ് പറഞ്ഞു.
യുവജന മഹാസംഗമം നാളെ
യുവജനവര്‍ഷ ആചരണത്തിന്റെ ഭാഗമായി യുവജനസംഗമം എല്‍റോയി ബൈബിള്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. നാളെ രാവിലെ 8.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെയാണ് കണ്വന്ഷന് ഗ്രൗണ്ടില്‍ യുവജനസംഗമം ക്രമീകരിച്ചിരിക്കുന്നത്. സീറോ മലബാര്‍ സഭാ മുന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
കണ്വന്ഷന് ഒന്നാംദിവസമായ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് ജപമാലയെത്തുടര്‍ന്ന് ഫാ. മാത്യു പുല്ലുകാലായില്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി. തുടര്‍ന്നു വിശുദ്ധ കുര്‍ബാനയ്ക്ക് മോണ്‍. ജോസഫ് മലേപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജേക്കബ് വെള്ളമരുതുങ്കല് സ്വാഗതം പറഞ്ഞു. മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ തിരി തെളിച്ചു. മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
കണ്‍വന്‍ഷനില്‍ ഇന്ന്
ബൈബിള്‍ കണ്വന്ഷന് രണ്ടാം ദിനമായ ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ജപമാല.നാലിന് വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍. ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോസഫ് മുത്തനാട്ട്, ഫാ. ജോസ് കുറ്റിയാങ്കല്‍, ഫാ. ഇമ്മാനുവേല്‍ കാഞ്ഞിരത്തുങ്കല്‍, ഫാ. ജോര്‍ജ് ഒഴുകയില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. വൈകുന്നേരം നാലു മുതല്‍ എട്ടു വരെ സെന്റ് തോമസ് കോളജ് ഓഡിറ്റോറിയത്തില്‍ കുമ്പസാരത്തിന് സൗകര്യം ഉണ്ടായിരിക്കും.
വിശദീകരണയോഗം നടത്തി
തൊടുപുഴ: സ്വകാര്യ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ദേശവിരുദ്ധ പ്രവർത്തനം നടന്നു വരുന്നതിനെതിരേ ജില്ലാ പ്രൈവറ്റ് ബസ് ആൻഡ് ഹെവി മോട്ടോർ മസ്ദൂർ സംഘിന്റെ നേതൃത്വത്തിൽ വിശദീകരണ യോഗം നടത്തി. ബിഎംഎസ് സംസ്ഥാന സെക്രട്ടറി സിബി വർഗീസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സണ്ണി ജോസ് അധ്യക്ഷത വഹിച്ചു. എസ്. ശ്രീജിത്ത്, രാജേഷ്സുരേന്ദ്രൻ, എ.പി. സഞ്ജു, സി.രാജേഷ്, സുരേഷ് കണ്ണൻ എന്നിവർ പ്രസംഗിച്ചു.