പെറ്റിക്കേസുകള്‍ പോലീസ് തീര്‍പ്പാക്കുന്നു; പ്രതിഷേധിച്ച് അഭിഭാഷകര്‍
1488712
Friday, December 20, 2024 8:30 AM IST
ചങ്ങനാശേരി: അഭിഭാഷകരെ ഒഴിവാക്കി നിയമവിരുദ്ധ നടപടികളില്‍കൂടി പോലീസ് പെറ്റി കേസുകള്‍ തീര്‍പ്പാക്കുന്നതിനെതിരെ ചങ്ങനാശേരി ബാര്‍ അസോസിയേഷന് പ്രതിഷേധ സമരം സംഘടിപ്പിച്ചു.
പെറ്റിക്കേസുകളില്‍ പ്രതികള്‍ ഹാജരാകാതെ, അഭിഭാഷകര്‍ മുഖേന വക്കാലത്തോ അപ്പിയറന്‍സ് മെമ്മോയോ കൂടാതെ പോലീസ് ഉദ്യോഗസ്ഥരും എക്സൈസ് ഉദ്യോഗസ്ഥരും പ്രതികള്‍ക്കുവേണ്ടി പിഴ അടയ്ക്കുകയും പ്രതികളോട് അമിതമായ തുക ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്യുന്നതിനെതിരെയായിരുന്നു സമരം.
സര്‍ക്കാരിലേക്കും അഡ്വക്കേറ്റ് ക്ലാര്‍ക്ക് ക്ഷേമനിധിയിലേക്കും ലഭിക്കേണ്ട തുകയാണ് ഇതുമൂലം നഷ്ടമാകുന്നതെന്ന് ബാര്‍ അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ.കെ. മാധവന്‍പിള്ള ഉദ്ഘാടനം ചെയ്തു. അഭിഭാഷകരായ പി.എ. സുജാത, കെ.പി. പ്രശാന്ത്, സി.കെ. ജോസഫ്, പി.എസ്. രഘുറാം, അരുണ്‍. എസ്, ബോബന് ടി. തെക്കേല്‍, പി.അനില്‍കുമാര്‍, കൃഷ്ണദാസ്, ജോര്‍ജ് വര്‍ഗീസ്, ജോസഫ് ഫിലിപ്പ്, അനിത പ്രസാദ്, സുജി പ്രമോദ്, ബോബി തുടങ്ങിയവര്‍ പ്രസംഗിച്ചു.