ക്രിസ്മസ് ആഘോഷം
1488604
Friday, December 20, 2024 7:01 AM IST
കാഞ്ഞിരപ്പള്ളി: ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷനും സംയുക്തമായി കാഞ്ഞിരപ്പള്ളി നല്ലയിടയൻ ആശ്രമത്തിൽ ക്രിസ്മസ് ആഘോഷം നടത്തി. ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറി ജി. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.
ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോളി ജെയിംസ് അധ്യക്ഷത വഹിച്ചു. പാനൽ ലോയേഴ്സ് അഡ്വ. സാജൻ കുന്നത്ത്, അഡ്വ. ഡി. മുരളീധർ, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി സജു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നല്ലിടയൻ ആശ്രമത്തിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ചിറക്കടവ്: സെന്റ് ഇഫ്രേംസ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി. മാനേജർ ഫാ. റെജി വയലുങ്കൽ ഉദ്ഘാടനം ചെയ്ത് ക്രിസ്മസ് സന്ദേശം നൽകി. അസിസ്റ്റന്റ് വികാരി ഫാ. സിജോ നടയ്ക്കൽ, ഹെഡ്മിസ്ട്രസ് മിനിമോൾ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ ക്രിസ്മസ് കലാപരിപാടികളും നടത്തി.