സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്സിറ്റി ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ചങ്ങനാശേരിക്ക് ആഘോഷമായി
1488977
Saturday, December 21, 2024 7:35 AM IST
ചങ്ങനാശേരി: വനിതകള്‍ക്കായുള്ള സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്സിറ്റി ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ചങ്ങനാശേരിയില്‍ ആഘോഷമായ തുടക്കം. അസംപ്ഷന്‍ കോളജില്‍ നടന്ന സമ്മേളനത്തില്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ ഡോ.സി.ടി. അരവിന്ദകുമാര്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. തോമസ് പാറത്തറ, ഡോ. ബിനു ജോര്‍ജ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആറ് സംസ്ഥാനങ്ങളിലെ 78 യൂണിവേഴ്സിറ്റികളില്‍നിന്നുള്ള ആയിരത്തിലധികം വനിതാ ബാസ്കറ്റ്ബോള്‍ താരങ്ങളാണ് കായിക മാമാങ്കത്തിനായി എത്തിച്ചേര്‍ന്നിരിക്കുന്നത്. അസംപ്ഷന്‍ കോളജ്, ചെത്തിപ്പുഴ ക്രിസ്തുജ്യോതി, എസ്എച്ച് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഇന്‍ഡോര്‍ കോര്‍ട്ടുകളിലാണ് മത്സരം നടക്കുന്നത്.
നോക്കൗട്ട്-ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍. ഈ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ നാല് ടീമുകളാണ് യോഗ്യത നേടുന്നത്. 24ന് വൈകുന്നേരം മത്സരങ്ങള്‍ക്ക് സമാപനമാകും.