ക്രിസ്മസ് സന്ദേശയാത്രയിൽ അണിനിരന്ന് പപ്പാമാരും മാലാഖമാരും
1488974
Saturday, December 21, 2024 7:35 AM IST
ചങ്ങനാശേരി: മോര്‍ക്കുളങ്ങര എകെഎം സ്കൂളിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്രിസ്മസ് സന്ദേശ യാത്രയില്‍ നൂറുകണക്കിന് പപ്പാമാരും മാലാഖമാരും അണിനിരന്നു.
സ്കൂളില്‍നിന്നാരംഭിച്ച റാലി മതുമൂലയില്‍ സമാപിച്ചു. സന്ദേശയാത്രയിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും ടാബ്ലോയും വര്‍ണശബളമായി. ടേസി ജേക്കബ്, റോസമ്മ ജോസഫ് എന്നിവർ ക്രിസ്മസ് സന്ദേശം നല്കി.
മദര്‍ ലിസ്മരിയ വാഴേക്കളം, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സാങ്റ്റ മരിയ തുരുത്തിമറ്റത്തില്‍, ടിനു തോമസ്, എന്‍.സി. മഞ്ജു എന്നിവര്‍ നേതൃത്വം നല്കി.