സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് ജലാവകാശ യാത്രയ്ക്ക് സ്വീകരണം നൽകി
1488706
Friday, December 20, 2024 8:30 AM IST
കടുത്തുരുത്തി: മത്സ്യബന്ധന ജലാശയങ്ങളുടെയും തീരഭൂമിയുടെയും മേല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ നിയമപരമാക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് നടത്തുന്ന ജലാവകാശ യാത്രയ്ക്ക് കടുത്തുരുത്തിയില്‍ സ്വീകരണം നല്കി.
തദ്ദേശീയ കാര്‍ഷിക മത്സ്യ-സ്വാശ്രയ ഫെഡറേഷന്റെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. സിഎസ്ഡിഎസ് വൈക്കം താലൂക്ക് യൂണിയന് പ്രസിഡന്റ് കുഞ്ഞുമോന് പുളിക്കന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കെപിഎംഎസ് കടുത്തുരുത്തി യൂണിയന് സെക്രട്ടറി ശ്രീജിത്ത് പി.ശശി, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജെ. തങ്കച്ചന്, ജാഥാ മാനേജര്‍ ബാബു ലിയോണ്‍, കെ.പി. പ്രകാശ്, സി.കെ. ഷീബ തുടങ്ങിയവര്‍ പ്രസംഗിച്ചു.