എണ്ണയുടെ പുനരുപയോഗം തടയല്‍: തെരുവുനാടകവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
1488718
Friday, December 20, 2024 8:31 AM IST
കോട്ടയം: ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം തടയാനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ തെരുവുനാടകം അവതരിപ്പിച്ചു.
നല്ല ഭക്ഷണം കഴിക്കുക നാലാംഘട്ട ചലഞ്ചിന്റെ ഭാഗമായി കോട്ടയം സിഎംഎസ് കോളജിന്റെ സഹകരണത്തോടെയാണ് നാഗമ്പടം ബസ്സ്റ്റാന്‍ഡില്‍ തെരുവുനാടകം അരങ്ങേറിയത്. എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. സി.ടി. അരവിന്ദകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു സൂസന് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ എ.എ. അനസ്, ഡോ. എസ്. ശ്രീജ, കവിത വിജയന്, അക്ഷയ വിജയന് എന്നിവര്‍ പ്രസംഗിച്ചു.