ക്രിസ്മസ് ആഘോഷം
1488860
Saturday, December 21, 2024 5:39 AM IST
പാലായിൽ ക്രിസ്മസ് കരോള്‍ നാളെ
പാലാ: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പാലാ മരിയസദനവും വ്യാപാരി വ്യവസായി ഏകോപന സമിതിയും യൂത്ത് വിംഗും സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ 22നു വൈകുന്നേരം 5.30നു പാലായില്‍ നടക്കും.
കൊട്ടാരമറ്റത്തു നിന്നാരംഭിക്കുന്ന ക്രിസ്മസ് കരോള്‍ പാലാ ഡിവൈഎസ്പി കെ. സദന് ഫ്ളാഗ് ഓഫ് ചെയ്യും. പാലാ രൂപത മുഖ്യ വികാരി ജനറാള്‍ മോൺ. ജോസഫ് തടത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. യൂത്ത് വിംഗ് പ്രസിഡന്റ് ജോണ്‍ ദര്‍ശന അധ്യക്ഷത വഹിക്കും.
കെവിവിഇസ് പ്രസിഡന്റ് വക്കച്ചന് മറ്റത്തില്‍, സെക്രട്ടറി വി.സി. ജോസഫ്, ട്രഷറര്‍ ജോസ് ചെറുവള്ളി, യൂത്ത് സിംഗ് സെക്രട്ടറി എബിസണ്‍ ജോസ്, ട്രഷറര്‍ ജോസ്റ്റ്യന്‍ വന്ദന, മുന്‍ പ്രസിഡന്റ് ആന്റണി കുറ്റിയാങ്കല്‍, പ്രോഗ്രാം കോ-ഓർഡിനേറ്റര്‍ ബൈജു കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
കരോള്‍ 7.30ന് ളാലം പാലം ജംഗ്ഷനില്‍ സമാപിക്കുമ്പോള്‍ നടക്കുന്ന സമ്മേളനം മാണി സി. കാപ്പന് എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്മാന് ഷാജു വി. തുരുത്തന് മുഖ്യാതിഥിയായിരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ വി.സി. ജോസഫ്, ബൈജു കൊല്ലംപറമ്പില്‍, ആന്റണി കുറ്റിയാങ്കല്‍, ജോണ്‍ ദര്‍ശന, എബിസണ്‍, ജോസ്റ്റ്യന്‍ വന്ദന, ഫ്രെഡി നടുത്തൊട്ടിയില്‍, വിപിന്‍ പോള്‍സണ്‍, സിറിള്‍ ട്രാവലോകം, അനൂപ് ജോര്‍ജ്, ജിന്റോ ഐജിഫാം തുടങ്ങിയവര്‍ പങ്കെടുത്തു.
പൂഞ്ഞാറിൽ ക്രിസ്മസ് രാവ്
പൂഞ്ഞാര്‍: സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ ക്രിസ്മസിനോടനുബന്ധിച്ചു തിരുപ്പിറവി വിളംബരറാലി ഗ്ലോറിയ എന്ന പേരില്‍ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍, യുവജനങ്ങള്‍, വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തില്‍ 23നു വൈകുന്നേരം 6.30ന് പൂഞ്ഞാര്‍ ടൗണിലേക്ക് നടത്തും.
24നു രാത്രി പത്തു മുതല്‍ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍, യുവജനങ്ങള്‍, വിവിധ ഭക്തസംഘടനകൾ എന്നിവയുടെ നേതൃത്വത്തില്‍ എയ്ഞ്ചല്‍സ് നൈറ്റ് എന്ന പേരില്‍ വിവിധ കലാപരിപാടികള്‍ നടത്തും.
അരുവിത്തുറ സെന്റ് മേരീസ് എൽപി സ്കൂളിൽ
അരുവിത്തുറ: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി അരുവിത്തുറ സെന്റ് മേരീസ് എല്‍പി സ്കൂള്‍ കുട്ടികള്‍ക്കായി വിവിധങ്ങളായ പരിപാടികൾ നടത്തി. ചുവന്ന ഡ്രസും ക്രിസ്മസ് തൊപ്പിയും ധരിച്ചാണു കുട്ടികള്‍ സ്കൂളില്‍ എത്തിയത്. പലവിധ വര്ണങ്ങളാല് കുട്ടികള്‍ തയാറാക്കിയ നക്ഷത്രങ്ങള്‍ സ്കൂളിനെ അലങ്കരിച്ചിരുന്നു.
മനോഹരമായ പുല്‍ക്കൂടും ക്രിസ്മസ് ട്രീയും ഏറെ ആകര്‍ഷകമായി. പപ്പാ മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ പുല്ക്കൂടിനുസമീപം അണിനിരന്നതും പാട്ടിനൊത്ത് ചുവടുവച്ചതും കൗതുകക്കാഴ്ചകളായി.
പപ്പാമാരോടൊപ്പം കുട്ടികള്‍ എല്ലാവരും സ്കൂള്‍ മുറ്റത്ത് അണിനിരന്ന് നൃത്തച്ചുവടുകള്‍ വച്ചത് ആഘോഷങ്ങള്‍ക്ക് കൂടുതല്‍ നിറം പകര്‍ന്നു. കരോള്‍ ഗാനങ്ങള്‍, ഡാന്‍സ്, ക്രിസ്മസ് സന്ദേശം തുടങ്ങി വിവിധ പരിപാടികള്‍ നടത്തി. ക്രിസ്മസിനോടനുബന്ധിച്ച് നടന്ന മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഹെഡ്മാസ്റ്റര് ബിജുമോന് മാത്യു സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കുറുമണ്ണ് സെന്റ് ജോണ്‍സ് ഹൈസ്കൂളില്‍
കുറുമണ്ണ്: സെന്റ് ജോൺസ് ഹൈസ്കൂളിൽ സാന്ത്വനസ്പര്‍ശം സമ്പാദ്യപദ്ധതിയിലൂടെ ലഭിച്ച കുട്ടികളുടെ സംഭാവനകളും ക്രിസ്മസിനോടനുബന്ധിച്ച് സമാഹരിച്ച നിത്യോപയോഗസാധനങ്ങളും ഹെഡ്മാസ്റ്റര് ബിജോയ് ജോസഫ് പാലാ മരിയസദനത്തിന് കൈമാറി.
പുല്‍ക്കൂട് മത്സരം, കരോള്‍ ഗാനം, ക്രിസ്മസ് പപ്പാ മത്സരം, ക്രിസ്മസ് ട്രീ നറുക്കെടുപ്പ്, സ്കിറ്റ്, കരോള്‍ എന്നിങ്ങനെ വിവിധ പരിപാടികളിലും കുട്ടികള്‍ പങ്കെടുത്തു. ഫാ. മാത്യു അമ്മോട്ടുകുന്നേല്‍, സ്റ്റാഫ് സെക്രട്ടറി കെ.എം. ജോസഫ് എന്നിവര്‍ നേതൃത്വം നൽകി. കുട്ടികള്‍ക്ക് കേക്ക് വിതരണം ഉണ്ടായിരുന്നു.
ക്രിസ്മസ് പപ്പാ കുതിരപ്പുറത്തെത്തി
രാമപുരം: മാര്‍ ആഗസ്തീനോസ് കോളജില്‍ വിപുലമായ ക്രിസ്മസ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. സ്റ്റുഡന്റ് യൂണിയന്റെ നേതൃത്വത്തില്‍ വിവിധ മത്സര പരിപാടികളും കലാപരിപാടികളും നടത്തി. കുതിരപ്പുറത്ത് കയറിവന്ന ക്രിസ്മസ് പപ്പാ ആഘോഷപരിപാടികള്‍ക്ക് മാറ്റുകൂട്ടി.
ഗുഹയുടെ മാതൃകയില്‍ നിര്‍മിച്ച വലിയ പുല്‍ക്കൂട് ശ്രദ്ധേയമായി. ക്രിസ്മസ് കരോള്‍ ഗാനമത്സരം, പുല്‍ക്കൂട്, മത്സരം, ഓള്‍ഡ് ഈസ് ഗോള്‍ഡ് സംഗീത മത്സരം, ക്രിസ്മസ് ട്രീ, സ്പോട്ട് കൊറിയോഗ്രാഫി തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി.
കോളജ് മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കമ്പ്, കോളജ് യൂണിയൻ ചെയര്മാന് ഡോയല്‍ അഗസ്റ്റിന്, വൈസ് ചെയര്‍പേഴ്സണ്‍ ജൂണ മരിയ ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.