കേരളോത്സവത്തില്‍ ആദ്യദിനം ചങ്ങനാശേരി നഗരസഭ മുന്നില്‍
1489229
Sunday, December 22, 2024 7:19 AM IST
കോട്ടയം: ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന്റെ ആദ്യദിനം കായിക-കലാ മത്സരങ്ങളില്‍ ചങ്ങനാശേരി നഗരസഭ മുന്നില്‍.
കലാമത്സരങ്ങളില്‍ ചങ്ങനാശേരി നഗരസഭ 82 പോയിന്റ് നേടി. കലാമത്സരങ്ങളില്‍ 71 പോയിന്റുമായി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്താണ് രണ്ടാംസ്ഥാനത്ത്. 34 പോയിന്റുമായി പള്ളം മൂന്നാമതും 22 പോയിന്റുമായി ഏറ്റുമാനൂര്‍ നാലാംസ്ഥാനത്തുമുണ്ട്.
കായിക മത്സരങ്ങളില്‍ 57 പോയിന്റോടെ ചങ്ങനാശേരി നഗരസഭയാണ് മുന്നില്‍. 37 പോയിന്റ് നേടിയ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് രണ്ടാംസ്ഥാനത്തുണ്ട്. 20 പോയിന്റോടെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്താണ് മൂന്നാമത്.