പൈക ഗവൺമെന്റ് ആശുപത്രിയിൽ ഉപരോധസമരവുമായി യൂത്ത് ഫ്രണ്ട്-എം
1489084
Sunday, December 22, 2024 5:48 AM IST
പൈക: മുൻ ധനകാര്യ മന്ത്രി കെ.എം. മാണി 20 കോടി രൂപ അനുവദിച്ച് ആധുനിക നിലവാരത്തിൽ നിർമിച്ച പൈക ഗവൺമെന്റ് ആശുപത്രിയിൽ 24 മണിക്കൂർ ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്താൻ സർക്കാർ തയാറാകണമെന്ന് കേരള കോൺഗ്രസ്-എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം സാജൻ തൊടുക ആവശ്യപ്പെട്ടു.
യൂത്ത് ഫ്രണ്ട്-എം എലിക്കുളം മണ്ഡലം കമ്മിറ്റിയും പൈക യൂണിറ്റ് കമ്മിറ്റിയും സംയുക്തമായി നടത്തിയ ആശുപത്രി ഉപരോധസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാലാ സർക്കാർ ആശുപത്രി കഴിഞ്ഞാൽ കാഞ്ഞിരപ്പള്ളിക്ക് ഇടയിലുള്ള ഏക സർക്കാർ ആശുപത്രിയാണ് പൈക ആശുപത്രി.
മീനച്ചിൽ, എലിക്കുളം, അകലക്കുന്നം, തിടനാട്, പള്ളിക്കത്തോട്, കൊഴുവനാൽ തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളാണ് ആശുപത്രിയെ ആശ്രയിക്കുന്നത്.
മണ്ഡലം പ്രസിഡന്റ് തോമസ് ആയില്യക്കുന്നേൽ അധ്യക്ഷത വഹിച്ചു. ടോമി കപ്പിലുമാക്കൽ, തോമസുകുട്ടി വട്ടയ്ക്കാട്ട്, മോൺസി വളവനാൽ, ജോമോൻ കൊല്ലക്കൊമ്പിൽ, ജോർജ് കാഞ്ഞമല, അജി അമ്പലത്തറ, ബിനേഷ് പാറാന്തോട്ട്,
ജസ്റ്റിൻ അക്കരയിൽ, ആന്റോ കപ്പിലുമാക്കൽ, ജോസുകുട്ടി പുള്ളോലിൽ, ചിക്കു വടക്കേട്ട്, രതീഷ് മുകളേൽ, അമൽ തെക്കേൽ, ശ്രീകാന്ത് കടുവതാനിയിൽ, പ്രതീഷ് വെട്ടത്തകത്ത്, ടീന തോമസ്, ജിസ് വടക്കേക്കുന്ന്, ജെറിൻ മോൺസി, മനു ഈട്ടിക്കൽ, ജോബിൻ കളരിക്കൽ എന്നിവർ പ്രസംഗിച്ചു.