കാർ നടപ്പാതയുടെ സ്ലാബിൽ ഇടിച്ചു കയറി
1489223
Sunday, December 22, 2024 7:18 AM IST
കടുത്തുരുത്തി: നിയന്ത്രണംവിട്ട കാര്‍ നടപ്പാതയുടെ സ്ലാബില്‍ ഇടിച്ചു കയറി അപകടം ഏറ്റുമാനൂര്‍-എറണാകുളം റോഡില്‍ കടുത്തുരുത്തി ടൗണില്‍ ഇന്നലെ രാവിലെ 9.15 ഓടെയാണ് അപകടം. അപകടത്തില്‍ വാഹനത്തിന് തകരാര്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല.
ഏറ്റുമാനൂരിലെ ഹോട്ടലില്‍ ജോലിയ്ക്കായി പോവുകയായിരുന്ന കാസര്‍ഗോഡ് സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ എയര്‍ബാഗ് തകര്‍ന്നെങ്കിലും യുവാക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാല്‍നടയാത്രക്കാരും സംഭവസമയം ഇവിടെയില്ലാതിരുന്നത് അപകടം ഒഴിവാക്കി. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി.