സെന്റ് ആന്റണീസ് കോളജിൽ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം
1489080
Sunday, December 22, 2024 5:48 AM IST
പെരുവന്താനം: സെന്റ് ആന്റണീസ് കോളജിന്റെ ആഭിമുഖ്യത്തിൽ നാല് വര്‍ഷ ബിരുദ വിദ്യാർഥികളുടെ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബാക്ക് ടു സ്കൂള്‍, ബിയോണ്ട് ദി ബൗണ്ടറീസ്, ഇ-ലേണിംഗ് എഡ്ജ് ഫോര്‍ മാസ്റ്റര്‍ മൈന്‍ഡ്സ് പ്രോഗ്രാമുകളുടെ ഉദ്ഘാടനം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മെംബർ ഡോ. ജോജി അലക്സ് നിർവഹിച്ചു.
പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടിജോമോന്‍ ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍മാരായ പി.ആര്. രതീഷ്, ബോബി കെ. മാത്യു, സുപര്‍ണ രാജു, സ്റ്റാഫ് സെക്രട്ടറി അക്ഷയ് മോഹന്‍ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഒരു പ്രോഗ്രാമിന് പഠിക്കുന്ന വിദ്യാർഥികൾക്ക് മറ്റൊരു പ്രോഗ്രാമിന്റെ പ്രാക്ടിക്കല്‍ പരിശീലനം നൽകുന്ന രീതിയാണ് ബിയോണ്ട് ദി ബൗണ്ടറീസ്. ബിബിഎ, കംപ്യൂട്ടർ സയന്‍സ്, ഫാഷൻ ടെക്നോളജി, ഹോട്ടൽ മാനേജ്മെന്റ്്, സൈബർ ഫോറന്‍സിക് തുടങ്ങിയ വിദ്യാർഥികള്‍ക്ക് മൂന്നു ദിവസത്തെ പരിശീലനമാണ് ഈ പ്രോഗ്രാം വഴി നടപ്പിലാക്കുന്നത്.
ഇ-ലേണിംഗ് എഡ്ജ് ഫോര്‍ മാസ്റ്റര്‍ മൈന്‍ഡ്സ് എന്ന പ്രോഗ്രാം വഴി സെമസ്റ്റര്‍ ഇടവേളയില്‍ ഒരു വിദ്യാർഥി ഏറ്റവും കുറഞ്ഞത് നാല് ഓൺലൈൻ കോഴ്സ് വീതം പഠിക്കുന്ന സ്കീമാണിത്. കോളജിലെ വിദ്യാർഥികൾ സ്കൂളുകളിലെത്തി ആധുനിക കോഴ്സ്കളും അവയുടെ സാധ്യതകളും പരിചയപ്പെടുത്തുന്ന പ്രോഗ്രാമാണ് ബാക്ക് ടു സ്കൂൾ.