ട്രൈബല്‍ എൻര്പ്രൈസസ്-ഇന്നൊവേഷന് സെന്ററുമായി കുടുംബശ്രീ
1489095
Sunday, December 22, 2024 5:58 AM IST
കോട്ടയം: പട്ടികവര്‍ഗ മേഖലയില്‍ നൂതനസംരംഭങ്ങള്‍ ആരംഭിക്കാനും നൂതനാശയങ്ങള്‍ വികസിപ്പിക്കാനും പുതിയ പദ്ധതി നടപ്പാക്കി കുടുംബശ്രീ. കുടുംബശ്രീ ട്രൈബല്‍ എന്റര്‍പ്രൈസസ്-ഇന്നൊവേഷന് സെന്റര്‍ പദ്ധതിയിലൂടെ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 50 സംരംഭകര്‍ക്ക് പരിശീലനം നല്‍കും.
18 മാസത്തെ തുടര്‍ച്ചയായ പരിശീലനങ്ങളിലൂടെ സംരംഭങ്ങള്‍ ആരംഭിച്ചു പരിപാലിക്കുന്നതിന് ശാസ്ത്രീയമായ അടിത്തറ നല്‍കും. പ്രോജക്ടുകള്‍ക്ക് ഫണ്ട് ലഭിക്കാനുള്ള പിന്തുണ നല്‍കും.
ജില്ലയിലെ ആദ്യഘട്ട പരിശീലനം നാളെ മേലുകാവ് പഞ്ചായത്ത് ഹാളില്‍ നടക്കും. ആദ്യഘട്ടത്തില്‍ ഓറിയന്റേഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്ന 100 പേരില്‍നിന്ന് 50 പേരെ പരിശീലനത്തിന് തെരഞ്ഞെടുക്കും.
ജില്ലയില്‍ ഈരാറ്റുപേട്ട ബ്ലോക്കിലെ പുല്ച്ചൂല് നിര്‍മാണം, ടൂറിസം സാധ്യതകള്‍, കരകൗശല വസ്തു നിര്‍മാണം എന്നിവ മുന്നില്‍ക്കണ്ടാണ് പദ്ധതിയുടെ ആദ്യഘട്ടം ആസൂത്രണം ചെയ്തിട്ടുള്ളത്.