ചെട്ടിക്കരി റോഡ് നന്നാക്കാൻ 10 ലക്ഷം രൂപ അനുവദിച്ചു
1489220
Sunday, December 22, 2024 7:18 AM IST
വൈക്കം: തലായാഴം പഞ്ചായത്തിലെ മൂന്നാം വാർഡിലെ കുണ്ടും കുഴിയുമായി തകർന്ന് യാത്ര ദുരിതമായ വാക്കേത്തറ- ചെട്ടിക്കരി റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് ജോസ് കെ. മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചു.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് എം സംസ്ഥാന കമ്മറ്റി അംഗം ബിജു പറപ്പള്ളിയുടെ നേതൃത്വത്തിൽ തലയാഴം മണ്ഡലം കമ്മറ്റി ഭാരവാഹികൾ എംപിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.