കോ​ട്ട​യം: വാ​യ്‌​പ അ​ട​വ് മു​ട​ങ്ങി എ​ന്നാ​രോ​പി​ച്ച് ഗൃ​ഹ​നാ​ഥ​നെ​യും കു​ടും​ബ​ത്തെ​യും വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ടാ​ൻ കോ​ട​തി ഉ​ത്ത​ര​വ് വാ​ങ്ങി​യ ബാ​ങ്കി​നെ​തി​രേ ഗൃ​ഹ​നാ​ഥ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ ക്രി​മി​ന​ൽ കേ​സെ​ടു​ക്കാ​ൻ കോ​ട്ട​യം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് ഉ​ത്ത​ര​വി​ട്ടു. സ​ർ​ഫാ​സി നി​യ​മ​പ്ര​കാ​രം ക​ള​വാ​യി കേ​സ് ഫ​യ​ൽ ചെ​യ്ത​തി​ന് ബാ​ങ്കി​ന്‍റെ ഓ​ത​റൈ​സ്‌​ഡ് ഓ​ഫീ​സ​ർ​ക്കെ​തി​രേ​യാ​ണ് ക്രി​മി​ന​ൽ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വാ​യി​രി​ക്കു​ന്ന​ത്.

സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് 2016ൽ ​വാ​യ്‌​പ​യെ​ടു​ത്ത പാ​ലാ സ്വ​ദേ​ശി വാ​യ്‌​പ അ​ട​ച്ചു​വ​ര​വേ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ കാ​ല​യ​ള​വി​ൽ വാ​യ്‌​പ അ​ട​യ്ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി എ​ന്നാ​രോ​പി​ച്ച് ബാ​ങ്ക് അ​ധി​കാ​രി​ക​ൾ കോ​ട്ട​യം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ​നി​ന്ന് ഒ​ഴി​പ്പി​ക്ക​ൽ ഉ​ത്ത​ര​വ് വാ​ങ്ങി.

അ​ഡ്വ​ക്കേ​റ്റ് ക​മ്മീ​ഷ​ണ​ർ സ​ഹി​തം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​വാ​സി​യാ​യ ഗൃ​ഹ​നാ​ഥ​ന് ബാ​ങ്കി​ന്‍റെ കൊ​ള്ള ബോ​ധ്യ​പ്പെ​ട്ട​ത്. 218 ത​വ​ണ ഇ​എം​ഐ സ​മ്മ​തി​ച്ച് വാ​യ്‌​പ​യെ​ടു​ത്ത ഗൃ​ഹ​നാ​ഥ​ൻ അ​റി​യാ​തെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് ശേ​ഷം ബാ​ങ്ക് ഏ​ക​പ​ക്ഷീ​യ​മാ​യി പ​ലി​ശ​നി​ര​ക്ക് കൂ​ട്ടു​ക​യും ഇ​എം​ഐ ത​വ​ണ 475 ആ​യി വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു.

കൂ​ടാ​തെ മൊ​റ​ട്ടോ​റി​യം സ​മ​യ​ത്തെ വാ​യ്‌​പാ​ത​വ​ണ​ക​ൾ പ്ര​ത്യേ​ക വാ​യ്പ​യാ​യി മാ​റ്റി ഭീ​മ​മാ​യ പ​ലി​ശ വാ​ങ്ങു​ക​യും ചെ​യ്‌​ത ശേ​ഷ​മാ​ണ് ബാ​ങ്ക് വാ​യ്‌​പ എ​ൻ​പി​എ ആ​യി എ​ന്നാ​രോ​പി​ച്ച് വാ​യ്പ​ക്കാ​ര​ന് നോ​ട്ടീ​സ് അ​യ​ച്ച​ത്.

നോ​ട്ടീ​സി​ന് വാ​യ്‌​പ എ​ടു​ത്ത​യാ​ൾ കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കി​യെ​ങ്കി​ലും ആ​യ​ത് മ​റ​ച്ചു​വ​ച്ച ശേ​ഷം പ​ത്ര​ത്തി​ൽ പ​ര​സ്യം ന​ൽ​കി എ​ന്ന​വ​കാ​ശ​പ്പെ​ട്ട ബാ​ങ്ക് സ​ർ​ഫാ​സി നി​യ​മ​പ്ര​കാ​രം ഗൃ​ഹ​നാ​ഥ​നെ​യും കു​ടും​ബ​ത്തെ​യും വീ​ട്ടി​ൽ​നി​ന്ന് ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട്ട​യം സി​ജെ​എം കോ​ട​തി​യെ സ​മീ​പി​ച്ച് ഉ​ത്ത​ര​വ് സ​മ്പാ​ദി​ച്ചു.

അ​തേ​ത്തു​ട​ർ​ന്ന് വാ​യ്‌​പ​യെ​ടു​ത്ത​യാ​ൾ അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന ബാ​ങ്കി​നെ​തി​രേ ഡി​ആ​ർ​ടി​യി​ൽ സ​മീ​പി​ച്ച​പ്പോ​ൾ സ​ർ​ഫാ​സി കേ​സ് ബാ​ങ്ക് ഉ​പേ​ക്ഷി​ച്ചെ​ങ്കി​ലും വാ​യ്‌​പ​യെ​ടു​ത്ത​യാ​ൾ ബാ​ങ്കി​ന്‍റെ കൊ​ള്ള ക്ഷ​മി​ക്കാ​ൻ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് വാ​യ്‌​പ​ക്കാ​ര​ന്‍റെ ഭാ​ര്യ ന​ൽ​കി​യ പ​രാ​തി​യി​ൽ ക​ഴ​മ്പു​ണ്ടെ​ന്നു മ​ന​സി​ലാ​ക്കി​യ കോ​ട​തി ക​ള​വാ​യ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച് സ​ർ​ഫാ​സി ന​ട​പ​ടി പ്ര​കാ​രം കോ​ട​തി​യെ സ​മീ​പി​ച്ചാ​ണ് ബാ​ങ്കി​നെ​തി​രേ ക്രി​മി​ന​ൽ കേ​സ് ര​ജി​സ്റ്റ​ർ ഉ​ത്ത​ര​വ് നേ​ടി​യ​ത്.

വാ​യ്‌​പ​യെ​ടു​ത്ത​വ​ർ​ക്കു​വേ​ണ്ടി അ​ഡ്വ​ക്കേ​റ്റു​മാ​രാ​യ ബി​സി​മോ​ൻ ചെ​മ്പ​ൻ​കു​ളം, ബി​ജു ഇ​ളം​തു​രു​ത്തി, ബി​ബി​ൻ, ശ്രു​തി​ല​ക്ഷ്‌​മി, മ​റി​യ തോ​മ​സ് എ​ന്നി​വ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.