തിരുപ്പിറവി അറിയിച്ച് സാന്താക്ലോസുമാർ ഇന്ന് തലയോലപ്പറമ്പിൽ
1489222
Sunday, December 22, 2024 7:18 AM IST
തലയോലപ്പറമ്പ് :തിരുപ്പിറവിയുടെ വരവറിയിച്ച് നൂറു കണക്കിന് സാന്താക്ലോസുമാർ ഇന്ന് തലയോലപ്പറമ്പിലെ രാജവീഥിയിൽ അണിനിരക്കും. തലയോലപ്പറമ്പ് മേഖലയിലെ ഇരുപത് ക്രൈസ്തവ ഇടവകകളുടെയും സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കുന്നത്.
ആഘോഷത്തോടനുബന്ധിച്ച് വർണശബളമായ സാന്താ ഘോഷയാത്ര, ക്രിസ്മസ് സംഗമം, സാംസ്കാരിക സമ്മേളനം, നൃത്തരൂപങ്ങൾ, സംഗീതശില്പങ്ങൾ,സ്നേഹവിരുന്ന് എന്നിവ നടക്കും. ഇന്ന് വൈകുന്നേരം നാലിന് വൈക്കം ഡിവൈ എസ് പി സിബിച്ചൻ ജോസഫ് ക്രിസ്മസ് സാന്തായാത്ര ഫ്ലാഗ് ഓഫ് ചെയ്യും. അഞ്ചിന് സ്നേഹസംഗമം ലോക സഞ്ചാരിയും, സഫാരി ടിവി എംഡിയുമായ സന്തോഷ് ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്യും.
റവ.ഡോ. ജ്യോതിസ് പോത്താറ, ഫാ. റെനിജോൺ പുന്നൻ , ഫാ. ടോണി കോട്ടക്കൽ,ഫാ. ജോബി കണ്ണാലയിൽ, ഫാ. പോൾ കോട്ടക്കൽ,ഫാ. ഡെന്നിസ് ജോസഫ് കണ്ണമാലിൽ,ഫാ. അനീഷ്.പി.ജോസഫ്, ഫാ.സോണി പട്ടരുപറമ്പിൽ,ഫാ. ജെറിൻ ജോസ് പാലത്തിങ്കൽ,ഫാ. ലിജിൻജോൺ തോപ്പിൽ,ഫാ. ബിനു. ടി.ജോൺ, ഫാ. അലക്സ് മേക്കാം തുരുത്തി,ജെയിംസ് ജോസഫ് കുറ്റിയാം കോണത്ത്, റവ.ഡോ. ബെന്നിജോൺ മാരാംപറമ്പിൽ, പ്രഫ. പയസ്കുട്ടോമ്പറമ്പിൽ, ജോൺസൺ കൊച്ചു പറമ്പിൽ എന്നിവർ സംബന്ധിക്കും.തുടർന്ന് കലാപരിപാടികൾ, സ്നേഹവിരുന്ന്.
തലയോലപ്പറമ്പ് സെന്റ് ജോർജ്പള്ളി, കലയത്തുംകുന്ന് സെന്റ് ആന്റണീസ്പള്ളി പൊതി സെന്റ് മൈക്കിൾസ്പള്ളി, വെള്ളൂർ സെന്റ് സ്റ്റീഫൻസ് സിഎസ് ഐ പള്ളി, ഇറുമ്പയം സെന്റ് ജോസഫ് പള്ളി, മേ വെള്ളൂർ മേരി ഇമ്മാക്യൂലേറ്റ് പള്ളി, കാരിക്കോട് സെന്റ് മേരീസ് യാക്കോബായസുറിയാനി പള്ളി, വെള്ളൂർ മാർത്തോമാ പള്ളി, വെള്ളൂർഹോളി ഫാമിലി ക്നാനായപള്ളി ,വടകര സെന്റ് മേരീസ്ഗിരി സീനായ് യാക്കോബായ സുറിയാനി പള്ളി, വകടരസെന്റ് സ്റ്റീഫൻസ് സി എസ് ഐ പള്ളി, , പ്രസാദഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി ,വരിക്കാംകുന്ന് സെന്റ് ലൂക്സ് സിഎസ്ഐ പള്ളി, ബ്രഹ്മമംഗലം സെന്റ് ജോർജ് യാക്കോബായ സുറിയാനിപള്ളി, കരിപ്പാടംസെന്റ് മേരീസ് ക്നാനായപള്ളി, മറവൻതുരുത്ത് മണകുന്നംമോർഔഗേൻ യാക്കോബായസുറിയാനി പള്ളി,
മറവൻതുരുത്ത് മണകുന്നംമോർഔഗേൻ ഓർത്തഡോക്സ് സുറിയാനിപള്ളി, വല്ലകംസെന്റ് മേരീസ്പള്ളി, വടയാർ ഇൻഫന്റ് ജീസസ്പള്ളി തുടങ്ങിയ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് ആഘോഷം. തലയോലപ്പറമ്പ് ആശാഭവൻ സ്പെഷൽ സ്കൂൾ, തലയോലപ്പറമ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, കീഴൂർ സെന്റ് ജോസഫ്സ് സ്കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കളികളാകും.