ക്രിസ്മസ് ആഘോഷം നടത്തി
1489225
Sunday, December 22, 2024 7:18 AM IST
തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളജില്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ക്രിസ്മസ് ആഘോഷം നടത്തി. ആഘോഷപരിപാടി പ്രിന്‍സിപ്പൽ ഡോ. ആര്. അനിത കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സാന്താക്ലോസിന്റെ വേഷപ്രകടനവും നക്ഷത്രദീപം തെളിയിക്കലും ആഘോഷത്തിന് മികവേകി.
ചുവപ്പും വെള്ളയും പച്ചയും വസ്ത്രങ്ങളും തൊപ്പിയും അണിഞ്ഞെത്തിയ അധ്യാപകര്‍ ചേര്‍ന്ന് കരോള്‍ ഗാനം ആലപിച്ചാണ് ക്രിസ്മസിനെ വരവേറ്റത്. തുടര്‍ന്ന് അധ്യാപികമാരുടെ മാര്‍ഗംകളിയും അരങ്ങേറി.
ഡോ. രമാലക്ഷ്മി പൊതുവാള്, ഡോ. വി.എസ് അര്‍ച്ചന, ഡോ. ആന്വിമോളി ടോം, റിനിജോയ്, ഗിരീഷ് ബി.നായര്‍, വി.ആര്. റെനമോള് എന്നിവര്‍ നേതൃത്വം നല്കി.
മറവൻതുരുത്ത്: മറവൻതുരുത്ത് ഗവൺമെന്റ് യുപി സ്കൂളിൽ ക്രിസ്മസ് -പുതുവത്സര ആഘോഷം നടത്തി. ആഘോഷ പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്ക്കരണത്തിനായി എമെർജിങ് വൈക്കം വാട്സാപ്പ് കൂട്ടായ്മ നിർമിച്ച ടെലി ഫിലിം തിരികെയുടെ പ്രദർശനവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
ക്രിസ്മസ് പുതുവത്സര ആഘോഷം പി.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.ആർ. പ്രമോദ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പ്രമോദ്, പിന്നണി ഗായകൻ ദേവാനന്ദ്, എ. മനാഫ്, ഷാഹുൽ ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.