പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു
1489205
Sunday, December 22, 2024 7:07 AM IST
മാന്നാനം: സെന്റ് ജോസഫ്സ് ട്രെയിനിംഗ് കോളജ് മാനേജരും മാന്നാനം ആശ്രമം പ്രിയോരുമായ റവ.ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ, തിരുവനന്തപുരം പ്രൊവിൻസിന്റെ എജ്യൂക്കേഷൻ കൗൺസിലറും മാന്നാനം കെഇ കോളജ് പ്രിൻസിപ്പലുമായ റവ. ഡോ. ജയിംസ് മുല്ലശേരി സിഎംഐ എന്നിവരുടെ പൗരോഹിത്യ രജതജൂബിലി സെന്റ് ജോസഫ്സ് ട്രെയിനിംഗ് കോളജിൽ ആഘോഷിച്ചു.
റവ.ഡോ. സിബിച്ചൻ കളരിക്കൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ.എം. ബെന്നി, ഡോ. ലത ജോസഫ്, യൂണിയൻ ചെയർമാൻ ജൂവൽ ജയിംസ്, ജോമോൾ കെ. ജോൺ എന്നിവർ പ്രസംഗിച്ചു. ജൂബിലേറിയന്മാരെ ചടങ്ങിൽ ആദരിച്ചു.