ബിടിഇഎഫ്ഐ ജില്ലാ സമ്മേളനം ഇന്ന്
1489230
Sunday, December 22, 2024 7:19 AM IST
കോട്ടയം: ബാങ്ക് ടെംപററി എംപ്ലോയീസ് ഫെഡറേഷന്റെ (ബിടിഇഎഫ്ഐ) കോട്ടയം ജില്ലാ സമ്മേളനം ഇന്ന് നടക്കും. രാവിലെ 9.30 ന് കേരളാ ബാങ്ക് റീജണൽ ഓഫീസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സിഐടിയു കോട്ടയം ജില്ലാ പ്രസിഡന്റ് റെജി സക്കറിയ ഉദ്ഘാടനം ചെയ്യും.
ബിടിഇഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് മാണി തോമസ്, ജനറൽ സെക്രട്ടറി കെ.എസ്. രവീന്ദ്രൻ, ജോ. സെക്രട്ടറി കെ.പി. ഷാ, ജില്ലാ സെക്രട്ടറി കെ.കെ. ബിനു, രമ്യ രാജ് തുടങ്ങിയവർ പ്രസംഗിക്കും.