നസ്രാണി യുവശക്തി: യുവജനങ്ങൾ ഫ്ലാഷ് മോബ് നടത്തി
1489079
Sunday, December 22, 2024 5:48 AM IST
കാഞ്ഞിരപ്പള്ളി: രൂപത എസ്എംവൈഎമ്മിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തുന്ന യുവജനസംഗമം നസ്രാണി യുവശക്തിയുടെ ഭാഗമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.
പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിലാണ് 25ഓളം യുവജനങ്ങൾ ഫ്ലാഷ് മോബ് നടത്തിയത്. 26നു രാവിലെ 9.30ന് കുട്ടിക്കാനം മരിയൻ കോളജിലാണ് യുവജനസംഗമം നസ്രാണി യുവശക്തി നടക്കുന്നത്.
രൂപത എസ്എംവൈഎം ഡയറക്ടർ ഫാ. തോമസ് നരിപ്പാറയിൽ, ആനിമേറ്റർ സിസ്റ്റർ മേബിൾ എസ്എബിഎസ്, പ്രസിഡന്റ് അലൻ എസ്. വെള്ളൂർ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ഫ്ലാഷ് മോബിന് നേതൃത്വം നൽകി.