വയനാട്: സഹായഹസ്തവുമായി ബിസിഎം കോളജ്
1489201
Sunday, December 22, 2024 7:07 AM IST
കോട്ടയം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കുള്ള കേരള കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനങ്ങളോട് കോട്ടയം ബിസിഎം കോളജ് അധ്യാപക അനധ്യാപക വിദ്യാര്‍ഥികളില്‍നിന്ന് 1,17,120 രൂപ സമാഹരിച്ചു കോളജ് യൂണിയന് ഭാരവാഹികള്‍ കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന് നല്‍കുന്നതിനായി കെസിബിസി ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ കമ്മിറ്റി അംഗമായ കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിനു കൈമാറി.
കോളജ് പ്രിന്‍സിപ്പൽ ഡോ. സ്റ്റിഫി തോമസ്, മാനേജര്‍ ഫാ. ഏബ്രഹാം പറമ്പേട്ട്, ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര എന്നിവര്‍ പങ്കെടുത്തു.