പാ​ലാ: കു​ടും​ബ​ത്തി​ന്‍റെ ഭ​ദ്ര​ത നി​ല​നി​ല്‍​ക്കു​ന്ന​ത് അ​വി​ടത്തെ സ്‌​നേ​ഹ​ബ​ന്ധ​ത്തി​ന്‍റെ​യും കു​ടും​ബാം​ഗ​ങ്ങ​ളോ​ടു​ള്ള പ​ര​സ്പ​ര ആ​ദ​ര​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും കു​ടു​ംബാം​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ന​മ്മു​ടെ പ്ര​തീ​ക്ഷ​യു​ടെ ആ​ഴം കു​റ​ച്ചാ​ല്‍ കു​ടും​ബ​ത്തി​ലെ സം​പ്രീ​തി​യും മ​ന​ഃസ​മാ​ധാ​ന​വും കൂ​ടു​മെ​ന്നും രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ള്‍ മോൺ. ജോ​സ​ഫ് ത​ട​ത്തി​ൽ. പാ​ലാ രൂ​പ​ത ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ മൂ​ന്നാം ദി​നം വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ഭ​യു​ടെ അ​സ്തി​ത്വംത​ന്നെ ന​ല്ല കു​ടും​ബ​ങ്ങ​ളാ​ണ്. അ​റി​വും തി​രി​ച്ച​റി​വു​മു​ള്ള ത​ല​മു​റ​യാ​ണ് ഒ​രു കു​ടും​ബ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ത്തെ​ന്നും ഏ​തൊ​ര​വ​സ്ഥ​യി​ലും ജീ​വി​ത​ത്തെ ദൈ​വ​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​യ്ക്കാ​ന്‍ ന​മു​ക്ക് ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫാ. ​ജോ​ണ്‍​സ​ണ്‍ പു​ള്ളീ​റ്റ്, ഫാ. ​ആ​ല്‍​വി​ന്‍ ഏ​റ്റു​മാ​നൂ​ക്കാ​ര​ന്‍, ഫാ. ​സ്‌​ക​റി​യ മേ​നാം​പ​റ​മ്പി​ല്‍, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ആ​ല​പ്പാ​ട്ടു​കോ​ട്ട​യി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.

ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ ഇ​ന്ന്

ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ജ​പ​മാ​ല. നാ​ലി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ബി​ഷ​പ് ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍,ആ​ര്‍​ച്ച്പ്രീ​സ്റ്റ് ഫാ. ​അ​ഗ​സ്റ്റി​ന്‍ കൂ​ട്ടി​യാ​നി​യി​ല്‍, ഫാ. ​മാ​ണി കൊ​ഴു​പ്പ​ന്‍​കു​റ്റി, ഫാ. ​ജോ​സ​ഫ് ന​രി​തൂ​ക്കി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.