ഉദ്യോഗസ്ഥരെ തടഞ്ഞതിൽ കേസെടുക്കാതെ പോലീസ്
1489086
Sunday, December 22, 2024 5:58 AM IST
എരുമേലി: പാതയോരങ്ങളിലെ അനധികൃത ബോർഡുകൾ നീക്കുന്നതിന് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് എത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥരെ തടഞ്ഞ് അസഭ്യം പറഞ്ഞെന്ന പരാതിയിൽ കേസെടുക്കാതെ പോലീസ്.
ഡ്യൂട്ടി തടസപ്പെടുത്തി കൈയേറ്റത്തിന് മുതിർന്ന സംഭവത്തിൽ പരാതി ലഭിച്ചിട്ടും കേസെടുക്കാതെ ഒത്തുതീർപ്പിലൂടെ ഒതുക്കിത്തീർക്കാൻ പോലീസ് ശ്രമിക്കുന്നെന്ന് ആരോപണവുമായി പഞ്ചായത്ത് ഉദ്യോഗസ്ഥർ. സംഭവത്തിൽ ഉദ്യോഗസ്ഥരെയും എതിർ കക്ഷിയെയും അടുത്ത ദിവസം സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം എരുമേലിയിൽ തുമരംപാറയിൽ പഞ്ചായത്ത് ജൂണിയർ സൂപ്രണ്ട് വിപിൻ കൃഷ്ണ, ക്ലാർക്ക് അൻവർ എന്നിവർ അനധികൃത കൊടിമരം നീക്കുന്നതിനായി എത്തിയപ്പോൾ തടഞ്ഞെന്നും അസഭ്യം പറഞ്ഞെന്നുമായിരുന്നു പരാതി.