ക്രിസ്മസ് ആഘോഷം
1489092
Sunday, December 22, 2024 5:58 AM IST
പാലാ സെന്റ് മേരീസ് എൽപി സ്കൂളിൽ
പാലാ: തിരുപ്പിറവിയുടെ രക്ഷാകര സന്ദേശം വിളിച്ചോതി പാലാ സെന്റ് മേരീസ് എല്‍പി സ്കൂളില്‍ കുരുന്നുകളുടെ ക്രിസ്മസ് ആഘോഷം. ളാലം പഴയ പള്ളി പാരിഷ് ഹാളില്‍ നടന്ന ആഘോഷം ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിന്‍സി ജെ. ചീരാംകുഴി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജോഷിബ ജയിംസ് അധ്യക്ഷത വഹിച്ചു.
അധ്യാപകരായ ബിന്‍സി സെബാസ്റ്റ്യന്‍, സിസ്റ്റർ ലിജി, മാഗി ആന്‍ഡ്രൂസ്, ലീജാ മാത്യു, ലിജോ ആനിത്തോട്ടം, കാവ്യാമോള്‍ മാണി, ജോളിമോള്‍ തോമസ്, സിസ്റ്റർ മരിയ റോസ്, ജോയ്സ് മേരി ജോയി എന്നിവര്‍ പ്രസംഗിച്ചു.
മോനിപ്പള്ളി ഹോളിക്രോസ് ഹൈസ്കൂളിൽ
മോനിപ്പള്ളി: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി മോനിപ്പള്ളി ഹോളിക്രോസ് ഹൈസ്കൂളിലെ കുട്ടികള്‍ പ്രിയപ്പെട്ടവര്‍ക്കായി ആശംസാകാര്‍ഡുകള്‍ തയാറാക്കി പോസ്റ്റില്‍ അയച്ചു. മോനിപ്പള്ളിയിലെ പോസ്റ്റ്ഓഫീസ് അധികൃതര്‍ എത്തിച്ച തപാല്പെട്ടിയിലാണ് കുട്ടികള്‍ ആശംസാകാര്ഡുകളിട്ടത്.
സ്കൂള്‍ മാനേജര്‍ ഫാ. മാത്യു ഏറ്റിയേപ്പള്ളിക്കുവേണ്ടി കുട്ടികള്‍ തയാറാക്കിയ ആശംസാകാര്‍ഡ് ഫാ. മാത്യു തന്റെ അമ്മയ്ക്കു തപാല്‍പെട്ടിയില്‍ നിക്ഷേപിച്ചു. തുടര്‍ന്ന് കുട്ടികളും അവരുടെ ആശംസാകാര്‍ഡുകള്‍ തപാല്‍പെട്ടിയിലിട്ടു. ഇതുവഴി പോസ്റ്റ്കാര്‍ഡ് ഉപയോഗിക്കാനും വില, പിന്‍നമ്പര്‍ എന്നിവ മനസിലാക്കാനും കുട്ടികള്‍ക്ക് സാധിച്ചു.
പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെയാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. ഫാ. മാത്യു ഏറ്റിയേപ്പള്ളിയില് സന്ദേശം നല്കി. പോസ്റ്റ്മാസ്റ്റര്‍ ടി.കെ. ബൈജു, ഹെഡ്മിസ്ട്രസ് ജൂസി തോമസ്, പിടിഎ പ്രസിഡന്റ് ജസ്റ്റിന് ജോര്‍ജ്, സ്കൂള്‍ ലീഡര്‍ ജിയാ ജയ്സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ
പെരിങ്ങുളം: സെന്റ് അഗസ്റ്റിന്‍സ് ഹൈസ്കൂളില്‍ ലീയേറോ എന്ന പേരില്‍ ക്രിസ്മസ് ആഘോഷം നടത്തി. സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് മടുക്കാവില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് ജോസുകുട്ടി ജേക്കബ്, അസി. മാനേജര്‍ ഫാ. തോമസ് മധുരപ്പുഴ, അന്ന ആദര്‍ശ് എന്നിവര്‍ പ്രസംഗിച്ചു. പുല്‍ക്കൂട്, നക്ഷത്ര നിര്‍മാണം, കരോള്‍ ഗാനം, ക്രിസ്മസ് ട്രീ, ക്രിസ്മസ് കേക്ക് വിതരണം തുടങ്ങിയവ ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടി.
ക്രിസ്മസ് ആഘോഷവും കരോൾ റാലിയും
അരുവിത്തുറ: സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി എസ്എംവൈഎം സംഘടനയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ റാലി നടത്തി. പള്ളിയിൽനിന്ന് ആരംഭിച്ച കരോൾ കൊണ്ടൂർ, വല്യച്ചൻമല, കൊണ്ടൂർ, തലപ്പലം, നടക്കൽ, പനച്ചിപ്പാറ, പെരുന്നിലം ഭാഗങ്ങളിൽ എത്തി വെയിൽകാണാംപാറയിൽ സമാപിച്ചു. എസ്എംവൈഎം അംഗങ്ങൾ നേതൃത്വം നൽകി.
ചേര്‍പ്പുങ്കല്‍: വൈസ് മെന്‍സ് ക്ലബ് ചേര്‍പ്പുങ്കല്‍ ശാഖയുടെ ക്രിസ്മസ് ആഘോഷം - സാന്താ വൈസ് ബെല്‍സ് - ഇന്നു രാത്രി ഏഴിന് പാലാ മുണ്ടുപാലം അഞ്ചേരില്‍ പവലിനില്‍ നടത്തും. ചാപ്റ്റര്‍ പ്രസിഡന്റ് ഔസേപ്പച്ചൻ കളത്തൂരിന്റെ അധ്യക്ഷത വഹിക്കും.
ഡിസ്ട്രിക് ഗവര്‍ണര്‍മാരായ വിന്‍സെന്റ് അലക്സ്, പ്രഫ. സണ്ണി വി. സക്കറിയ തുടങ്ങിയവര്‍ പങ്കെടുക്കും. വൈസ് മെന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യ ഏരിയ പ്രസിഡന്റ് വി.എസ്. രാധാകൃഷ്ണന് മുഖ്യാതിഥിയാകും. ക്രിസ്തുമസ് അനുബന്ധ മത്സരങ്ങളും സ്കിറ്റുകള്‍, സംഗീരാവ് തുടങ്ങിയവയും സാന്താ ബെല്സിലുണ്ടാകും.