വനിതാ കമ്മീഷന് സിറ്റിംഗില്‍ ആറു പരാതികള്‍ തീര്‍പ്പാക്കി : മാനസികാരോഗ്യക്കുറവ് കുടുംബബന്ധങ്ങള്‍ ശിഥിലമാക്കുന്നു: വനിതാ കമ്മീഷന്
1489202
Sunday, December 22, 2024 7:07 AM IST
കോട്ടയം: മാനസികാരോഗ്യക്കുറവ് കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നതിന് കാരണമാകുന്നതായി സംസ്ഥാന വനിതാ കമ്മീഷനംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രനും വി.ആര്. മഹിളാമണിയും. കളക്ടറേറ്റിലെ വിപഞ്ചിക ഹാളില്‍ നടന്ന വനിതാ കമ്മീഷന് സിറ്റിംഗിനുശേഷം പ്രസംഗിക്കുകയായിരുന്നു അവര്‍.
ഗാര്‍ഹികപീഡനം, തൊഴിലിടങ്ങളിലെ ഉപദ്രവം, അധിക്ഷേപങ്ങള്‍, മക്കള്‍ക്ക് സ്വത്ത് എഴുതിക്കൊടുത്തശേഷം സംരക്ഷണം ലഭിക്കാതിരിക്കല്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കമ്മീഷനു മുമ്പിലെത്തി.
70 കേസുകളാണ് കമ്മീഷന് സിറ്റിംഗില്‍ പരിഗണിച്ചത്. ഇതില്‍ ആറെണ്ണം തീര്‍പ്പാക്കി. 62 കേസുകള്‍ മാറ്റിവച്ചു.
രണ്ടു കേസുകളില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. കമ്മീഷനംഗങ്ങള്ക്കൊപ്പം അഡ്വ. സി.എ. ജോസ്, അഡ്വ. ഷൈനി ഗോപി, അഡ്വ. സി.കെ. സുരേന്ദ്രന് എന്നിവരും പരാതികള്‍ കേട്ടു.