വാഴൂരിൽ 51 ലൈഫ് വീടുകളുടെ താക്കോൽദാനം
1489085
Sunday, December 22, 2024 5:48 AM IST
വാഴൂർ: പഞ്ചായത്തിൽ ലൈഫ് 2020 പദ്ധതിപ്രകാരം നിർമാണം പൂർത്തിയാക്കിയ 51 വീടുകളുടെ താക്കോൽ സമർപ്പണം കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ചെയർമാൻ റെജി സക്കറിയ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. സേതുലക്ഷ്മി, ബ്ലോക്ക് പഞ്ചായത്തംഗം പി.എം. ജോൺ, പഞ്ചായത്തംഗങ്ങളായ ശ്രീകാന്ത് പി. തങ്കച്ചൻ, പി.ജെ. ശോശാമ്മ, സുബിൻ നെടുംപുറം, ഓമന അരവിന്ദാക്ഷൻ, നിഷ രാജേഷ്, തോമസ് വെട്ടുവേലി, ഡെൽമ ജോർജ്, സിന്ധു ചന്ദ്രൻ, ജിബി പൊടിപാറ തുടങ്ങിയവർ പ്രസംഗിച്ചു.
ആദ്യഘട്ടത്തിൽ ഭവനരഹിതരായ 48 പേർക്കും രണ്ടാംഘട്ടത്തിൽ ഭൂമിയും വീടും ഉൾപ്പെടെ 69 പേർക്കും ലൈഫ് 2020 പദ്ധതിപ്രകാരം 51 പേർക്ക് വീട് നിർമാണത്തിനുമാണ് ആനുകൂല്യം ലഭ്യമാക്കിയത്. 42 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്.