ക്രിസ്മസ് സമ്മാനവുമായി കുരുന്നുകള്‍ നിത്യസഹായകന്റെ അമ്മവീട്ടില്‍
1489224
Sunday, December 22, 2024 7:18 AM IST
കടുത്തുരുത്തി: ക്രിസ്മസ് സമ്മാനവുമായി കുരുന്നുകള്‍ നിത്യസഹായകന്റെ അമ്മ വീട്ടില്‍. വിളയംകോട് ഒഎല്‍എഫ് എല്‍പി സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളുമാണ് ക്രിസ്മസിനോടുനുബന്ധിച്ചു നിത്യസഹായകന്റെ അമ്മവീട് സന്ദര്‍ശിച്ചത്.
മദര്‍ മേരി ആഗ്നസിന്റെയും പ്രധാനാധ്യാപിക മേരി അഗസ്റ്റിന്റെയും നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.
സിസ്റ്റര്‍ അനു, അധ്യാപകന് ഡിണ്സണ്, വിദ്യാര്‍ഥികള്‍ എന്നിവരെല്ലാം ചേര്‍ന്ന് ഒരുദിനം കളികളും കലാപരിപാടികളുമായി ഇവിടുത്തെ അമ്മമാര്‍ക്കൊപ്പം പങ്കിട്ടു. ട്രസ്റ്റ് ചെയര്മാന് അനില്‍ ജോസഫിന്റെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു.
നിത്യസഹായകന് ട്രസ്റ്റ് പ്രസിഡന്റെ അനില്‍ ജോസഫ്, പ്രവര്‍ത്തകരായ ജയന്, സിന്ധു, ജയ, തോമസ്, റീത്ത ജെയ്സണ്‍ എന്നിവർ പ്രസംഗിച്ചു.