ദീപികയില്‍ ക്രിസ്മസ് ആഘോഷം
1489077
Sunday, December 22, 2024 5:48 AM IST
കോട്ടയം: ദീപിക കോട്ടയം കേന്ദ്ര ഓഫീസില്‍ ക്രിസ്മസ് ആഘോഷിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. ബെന്നി മുണ്ടനാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉദ്ഘാടനം ചെയ്തു.
രാഷ്ട്രദീപിക ലിമിറ്റഡ് എകിസ്ക്യൂട്ടീവ് ഡയറക്ടര്‍മാരായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, റവ.ഡോ. ജോര്‍ജ് തേക്കടയില്‍, ഡിസിഎല്‍ കൊച്ചേട്ടന് ഫാ. റോയി കണ്ണന്‍ചിറ സിഎംഐ, ന്യൂസ് എഡിറ്റര്‍ ജോണ്സണ് പൂവന്തുരുത്ത്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു.