ആറ്റാമംഗലം സെന്റ് ജോൺസ് പള്ളിയിൽ പെരുന്നാൾ
1489204
Sunday, December 22, 2024 7:07 AM IST
കുമരകം: സെന്റ് ജോണ്‍സ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിലെ 171-ാമത് പെരുന്നാള്‍ ജനുവരി ഒന്നു മുതല്‍ ഏഴു വരെ നടത്തും. ഒന്നിന് രാവിലെ എട്ടിന് തോമസ് മാര്‍ തീമോത്തിയോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് കൊടിയേറ്റ്. രണ്ടു മുതൽ നാലുവരെ രാവിലെ 7.30ന് വിശുദ്ധ കുര്‍ബാന. ഒന്നുമുതല്‍ നാലു വരെ വൈകുന്നേരം 6.30ന് പ്രസംഗം.
അഞ്ചിന് ഇടവക ദിനത്തില്‍ സഖറിയാസ് മാര്‍ പീലക്സീനോസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയും ആദ്യഫല ലേലവും സ്നേഹ വിരുന്നും. ആറിന് ദനഹാ പെരുന്നാളിന് ഏലിയാസ് മോര് യൂലിയോസിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ദനഹാ ശുശ്രൂഷയും പാച്ചോര്‍ നേര്‍ച്ചയും നടത്തും. വൈകുന്നേരം കായല്‍ തീരത്തുള്ള കുരിശുപള്ളിയില്നിന്ന് റാസ, ഒമ്പതിന് മെഗാഷോ.
ഏഴിന് പ്രധാന പെരുന്നാള്‍ ദിവസം മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രീഗോറിയോസിന്റെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയും തുടര്‍ന്ന് പ്രദക്ഷിണവും നേര്‍ച്ച വിളമ്പും.