ശ്രദ്ധേയമായി കുടമാളൂർ സംപ്രീതിയിലെ പുൽക്കൂട്
1489199
Sunday, December 22, 2024 7:07 AM IST
കുടമാളൂർ: മാനിസിക വെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി കുടമാളൂരിൽ പ്രവർത്തിക്കുന്ന സംപ്രീതിയിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ പുൽക്കൂട് ശ്രദ്ധേയമാകുന്നു.
മൂവായിരം ചതുരശ്രയടിയിൽ തീർത്തിരിക്കുന്ന പുൽക്കൂടിൽ പറുദീസ മുതലുള്ള പഴയനിയമ ചിത്രീകരണങ്ങളും ക്രിസ്തു ജനനവുമായി ബന്ധപ്പെട്ട പുതിയ നിയമസംഭവങ്ങളും കോർത്തിണക്കി വളരെ കുറഞ്ഞ ചെലവിൽ ഒരുക്കിയ പുൽക്കൂട് ഇന്ന് മുതൽ 31 വരെ വൈകുന്നേരങ്ങളിൽ ആറു മുതൽ 8.30 വരെ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നതാണെന്ന് ഡയറക്ടർ ഫാ. ടിജോ മുണ്ടുനടക്കൽ അറിയിച്ചു.