വാഹനാപകടങ്ങളിൽ പരിക്കേറ്റു
1489093
Sunday, December 22, 2024 5:58 AM IST
പാലാ: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു പരിക്കേറ്റ ബൈക്ക് യാത്രക്കാരന് പാമ്പാടി സ്വദേശി ബേബി കുര്യാക്കോസിനെ (67) ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 7.30ഓടെ ദേശീയപാതയില്‍ ആലാംപള്ളിയിലായിരുന്നു അപകടം.
പാലാ: പൂച്ച റോഡിന് കുറുകെ ചാടിയതിനെത്തുടര്‍ന്ന് സ്കൂട്ടര്‍ നിയന്ത്രണംവിട്ട് പരിക്കേറ്റ യാത്രക്കാരന് വാഴൂര്‍ സ്വദേശി എബിന് റോയിയെ (25) ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറോടെ ദേശീയപാതയില്‍ വാഴൂരായിരുന്നു അപകടം.