പാട്യാലിമറ്റം ലൈബ്രറി വജ്രജൂബിലി ആഘോഷം ഇന്ന്
1489203
Sunday, December 22, 2024 7:07 AM IST
പാദുവ: പാട്യാലിമറ്റം ബിഎസ്എസ് നെഹ്റു മെമ്മോറിയല്‍ ലൈബ്രറിയുടെ വജ്ര ജൂബിലി ആഘോഷം ഇന്ന് നടത്തും. സാസ്കാരിക സമ്മേളനം, ആദരിക്കല്‍, നവീകരിച്ച ലൈബ്രറി മന്ദിരത്തിന്റെ സമര്‍പ്പണം, കലാസന്ധ്യ എന്നിവ നടക്കും.
ഇന്ന് വൈകുന്നേരം നാലിന് പാദുവ ജംഗ്ഷനില്‍നിന്നു സാസ്കാരിക റാലി നടത്തും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് ജോസഫ് ആന്റണി കൈമരപ്ലാക്കല്‍ അധ്യക്ഷത വഹിക്കും.
ഫ്രാന്‍സീസ് ജോര്‍ജ് എംപി, ചാണ്ടി ഉമ്മന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍, പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍, ഫാ. തോമസ് ഓലായത്തില്‍, സ്വാമി വിശുദ്ധാനന്ദ, മാത്തുക്കുട്ടി ആന്റണി, ബെറ്റി റോയി മണിയങ്ങാട്ട്, അശോക് കുമാര്‍ പുതുമന, ബാബു കെ. ജോര്‍ജ്, എന്‍.ഡി. ശിവന്, ഷൈജു തെക്കുംചേരി, എം.ബി. ബിനു, ടി.പി. പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.