പൗരോഹിത്യ സുവര്‍ണജൂബിലി നിറവില്‍ റവ.ഡോ. മാണി പുതിയിടം
1489198
Sunday, December 22, 2024 7:07 AM IST
കുടമാളൂര്‍: സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം പൗരോഹിത്യത്തിന്റെ സുവര്‍ണ ജൂബിലി നിറവില്‍. 1974 ഡിസംബര്‍ 21നു തിരുപ്പട്ടം സ്വീകരിച്ച് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍നിന്നാണ് റവ.ഡോ. മാണി പുതിയിടത്തിന്റെ അജപാലന ശുശ്രൂഷ ദൗത്യം തുടങ്ങുന്നത്.
കുടമാളര്‍ പള്ളിയില്‍ ഇടവക സമൂഹം നല്കിയ സുവര്‍ണ ജൂബിലി ആഘോഷസമാപനം ചങ്ങനാശേരി അതിരൂപത കുടുംബ കൂട്ടായ്മ, ബൈബിള്‍ അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തിയില് സന്ദേശം നല്കി.
സുവര്‍ണ ജൂബിലി സമാപന പ്രാര്‍ഥനയും മധുര പലഹാര വിതരണവും നടത്തി. ആഘോഷ പരിപാടികള്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍ ഫാ. നിതിന്‍ അമ്പലത്തിങ്കല്‍, ഫാ. പ്രിന്‍സ് എതിരേറ്റുകുടിലില്, ഫാ. അലോഷ്യസ് വല്ലാത്തറ,
പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ഫ്രാങ്ക്ളിന് ജോസഫ്, കൈകാരന്മാര് സെബാസ്റ്റ്യന്‍ ജോസഫ്, പി.ജി. ജോര്‍ജ്, പി.എം. മാത്യു, സോണി ജോസഫ്, ജോര്‍ജ് ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.