ആശംസകള്‍ അര്‍പ്പിച്ച് പ്രമുഖരുടെ നിര
1489227
Sunday, December 22, 2024 7:18 AM IST
ചങ്ങനാശേരി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന് മാതൃഅതിരൂപത നല്കിയ സ്വീകരണ സമ്മേളനത്തില്‍ ആശംസകള്‍ അര്‍പ്പിക്കാന്‍ പ്രമുഖരുടെ നിര. എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ഡീന്‍ കുര്യാക്കോസ്, എംഎല്‍എമാരായ മാണി സി. കാപ്പന്, മോന്‍സ് ജോസഫ്, ചാണ്ടി ഉമ്മന്‍, പി. ചിത്തരഞ്ചന്‍, മാത്യു കുഴൽനാടന്, നേതാക്കളായ മുന്‍മന്ത്രി കെ.സി. ജോസഫ്, ടോമി കല്ലാനി,
കെ.എഫ്. വര്‍ഗീസ്, വി.ജെ. ലാലി, വിക്ടര്‍ ടി. തോമസ്, ജയ്സണ്‍ ജോസഫ്, നോബിള്‍ മാത്യു, ജോമി കാവാലം, എല്‍സമ്മ ജോബ്, ശിവഗിരി ശ്രീനാരായണധര്‍മ്മ സംഘത്തിലെ സ്വാമി വിശാലാനന്ദ, സ്വാമി ഹംസതീര്‍ഥ, സ്വാമി അശങ്കാനന്ദ, സ്വാമി ദേശീയാനന്ദ യതി, സ്വാമി ഹംസ തീര്‍ഥ എന്നിവരും പങ്കെടുത്തു.
കര്‍ദിനാളിന്റെ മാതാപിതാക്കളായ കൂവക്കാട്ട് ജേക്കബ് വര്‍ഗീസ്-ലീലാമ്മ ജേക്കബ് കുടുംബാംഗങ്ങള്‍, വൈദികര്‍, സന്യസ്തര്‍, വിവിധ സംടനകളുടെ ഭാരവാഹികള്‍, അത്മായ പ്രതിനിധികള്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.