നഗരസഭ കുടിവെള്ളപദ്ധതി പൂർത്തീകരിക്കണം: മന്ത്രി റോഷി അഗസ്റ്റിൻ
1486220
Wednesday, December 11, 2024 7:24 AM IST
വൈക്കം: വൈക്കം നഗരസഭ അമൃത് കുടിവെള്ള പദ്ധതിയിൽലുൾപ്പെടുത്തി പിഡബ്ല്യുഡി റോഡ് സൈഡിൽ കണക്ഷൻ നൽകാത്ത കുടുംബങ്ങൾക്കും അടിയന്തരമായി കണക്ഷൻ നൽകാൻ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകി.
അമൃത് കുടിവെള്ള പദ്ധതി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിന് വൈക്കത്ത് എത്തിയ മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 125 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം കിട്ടുന്നത്.
കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എബ്രഹാം പഴയകടവൻ, മണ്ഡലം പ്രസിഡന്റ് ജോസ് പള്ളിവാതുക്കൽ, സംസ്ഥാന സമിതി അംഗം ജിജോ കൊളുത്തുവായിൽ, ഷിബി സന്തോഷ് എന്നിവർ ചേർന്നാണ് മന്ത്രിക്ക് നിവേദനം നൽകിയത്.