പ്രതിഷേധദിനം ആചരിച്ചു
1485905
Tuesday, December 10, 2024 7:13 AM IST
ചങ്ങനാശേരി: എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങള്‍ ദിവസവേതന രീതിയിലേക്ക് മാറ്റിയതില്‍ ചങ്ങനാശേരി അതിരൂപത ടീച്ചേഴ്സ് ഗില്‍ഡ് പ്രതിഷേധ ദിനമായി ആചരിച്ചു.
ചങ്ങനാശേരി എസ്ബി സ്കൂളില്‍ നടന്ന പ്രതിഷേധ ദിനാചരണം അതിരൂപത അസിസ്റ്റന്റ് കോര്‍പറേറ്റ് മാനേജര്‍ റവ.ഡോ. ക്രിസ്റ്റോ നേര്യംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. എയ്ഡഡ് സ്കൂളുകളോട് കാട്ടുന്ന അനീതിയാണ് ഒക്ടോബര്‍ 31ന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവെന്ന് ഫാ. ക്രിസ്റ്റോ നേര്യംപറമ്പില്‍ പറഞ്ഞു.
അധ്യാപകര്‍ കറുത്ത ബാഡ്ജുകള്‍ ധരിച്ച് പ്രതിഷേധത്തില്‍ പങ്കാളികളായി. പ്രിന്‍സിപ്പല്‍ ഡോ. ആന്റണി മാത്യു, ഹെഡ്മാസ്റ്റര് ഫാ. റോജി വല്ലയില്‍, അധ്യാപകരായ അജി ജോണ്‍, ലിയോ ഫിലിപ്പ്, അരുണ്‍ തോമസ്, റിന്‍സ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.