ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം: മുണ്ടക്കയം പഞ്ചായത്ത് ഓവറോൾ ചാന്പ്യന്മാർ
1485863
Tuesday, December 10, 2024 6:51 AM IST
കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ മുണ്ടക്കയം പഞ്ചായത്തിന് ഓവറോൾ ചാന്പ്യൻഷിപ്പ്. 174 പോയിന്റാണ് പഞ്ചായത്ത് നേടിയത്. എരുമേലി 133ഉം, കാഞ്ഞിരപ്പള്ളി 119ഉം പോയിന്റ് കരസ്ഥമാക്കി.
ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് സമാപന സമ്മേളനവും അവാർഡ് ദാനവും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗങ്ങളായ ജെസി ഷാജൻ, ശുഭേഷ് സുധാകരൻ, പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. ഏഴ് പഞ്ചായത്തുകളില്‍ നിന്നുള്ള ഗെയിംസ് ഇനങ്ങളില്‍ 271 പേരും അത്ലറ്റിക്സില് 165 പേരും കലാമത്സരങ്ങളില്‍ 121 പേരും കേരളോത്സവത്തിൽ പങ്കെടുത്തു.