മൈഥി സംരംഭത്തിനു നാളെ തുടക്കം
1485874
Tuesday, December 10, 2024 6:51 AM IST
കോട്ടയം: കോമിക്സില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ അവതരിപ്പിക്കുന്നതിനായി ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബോര്‍ഡ് സ്റ്റോറിയുടെ മൈഥിയെന്ന പുതിയ സംരംഭത്തിനു നാളെ കോട്ടയത്ത് തുടക്കമാവും. വൈകുന്നേരം നാലിനു വിന്‍സര്‍ കാസിലില്‍ ഹോട്ടലിലാണ് പരിപാടികള്‍ നടക്കുന്നത്.
പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, നാടോടി കഥകള്‍, ത്രില്ലര്‍, ഫാന്റസി തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ചിത്രകഥകള്‍ ഒരുക്കും. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും. ആദ്യത്തെ പത്തു പുസ്തകങ്ങള്‍ ജനുവരി 18 നു ആരംഭിക്കുന്ന ബാംഗ്ലൂര്‍ കോമിക് കോണില്‍ പ്രകാശിപ്പിക്കും. ഫെബ്രുവരി ആദ്യവാരം കൊച്ചിയില്‍ നടക്കുന്ന 13 ലിറ്റില്‍ ബിഗ് ഫെസ്റ്റിവലിലും, രണ്ടാം വാരം നടക്കുന്ന ചെന്നൈ കോമിക് കോണിലും തുടര്‍ന്നുള്ള പുസ്തകങ്ങള്‍ പ്രകാശിപ്പിക്കും. പത്രസമ്മേളനത്തില്‍ ബോര്‍ഡ് സ്റ്റോറി സിഇഒ സാബു സരസന്, കണ്ടന്റ് ് ഡയറക്്ടര്‍ റോസ് മരിയ, ആര്‍ട്ട് ഡയറക്്ടര്‍ സാജന് തോമസ്, അസിസ്റ്റന്റ്് കണ്ടന്റ് ഡയറക്്ടര്‍ ആന്‍ മരിയ എന്നിവര്‍ പങ്കെടുത്തു.