ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ഇന്നു രാവിലെ 10 മുതൽ
1486092
Wednesday, December 11, 2024 5:19 AM IST
കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടന്ന ഈരാറ്റുപേട്ട നഗരസഭയിലെ 16-ാം വാർഡായ കുഴിവേലിയിൽ 88.16 ശതമാനവും അതിരമ്പുഴ പഞ്ചായത്തിലെ മൂന്നാം വാർഡിൽ (ഐടിഐ) 62.48 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
കുഴിവേലിയിൽ 777 വോട്ടർമാരിൽ 685 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. 351 പുരുഷന്മാരും 334 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. അതിരമ്പുഴയിൽ 1511 വോട്ടർമാരിൽ 944 പേർ വോട്ട് ചെയ്തു. 476 പുരുഷന്മാരും 468 സ്ത്രീകളും സമ്മതിദാനാവകാശം വിനിയോഗിച്ചു.
ഇന്ന് രാവിലെ 10 നാണ് വോട്ടെണ്ണൽ. ഈരാറ്റുപേട്ട നഗരസഭാ ഹാളിലും അതിരമ്പുഴ പഞ്ചായത്ത് ഹാളിലുമാണ് വോട്ടെണ്ണൽ നടക്കുക.