കൂട്ടധർണ നടത്തി
1486093
Wednesday, December 11, 2024 5:19 AM IST
കോട്ടയം: ക്ഷേമപെൻഷൻ തട്ടിയെടുത്തവർക്കെതിരേ കർശന ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും അവരിൽനിന്നും പണം പലിശ സഹിതം തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ് കോട്ടയം ഗാന്ധി സ്ക്വയറിൽ പ്രതിഷേധ ധർണ നടത്തി.
പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ധർണ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ജയ്സൺ ജോസഫ് ഒഴുകയിൽ അധ്യക്ഷത വഹിച്ചു. ജോയി ഏബ്രഹാം, ഫ്രാൻസിസ് ജോർജ് എംപി, കെ.എഫ്. വർഗീസ്, പ്രഫ. ഗ്രേസമ്മ മാത്യു,
തോമസ് കണ്ണന്തറ, വി.ജെ. ലാലി, മജു പുളിക്കൻ, എ.കെ. ജോസഫ്, സന്തോഷ് കാവുകാട്ട്, ബിനു ചെങ്ങളം തുടങ്ങിയവർ പ്രസംഗിച്ചു.