ക്ഷീരഗ്രാമം പദ്ധതിയുടെ പ്രഖ്യാപനവും വിശദീകരണവും നടന്നു
1485896
Tuesday, December 10, 2024 7:13 AM IST
കടുത്തുരുത്തി: ക്ഷീരവികസന വകുപ്പും കടുത്തുരുത്തി പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ പ്രഖ്യാപനവും വിശദീകരണവും മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ വിജി വിശ്വനാഥ്, ക്ഷീരവികസന ഓഫീസര്‍ എല്‍.കെ. ഷിന്‍ഡ്യ എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം സ്കറിയ വര്‍ക്കി, പഞ്ചായത്തംഗങ്ങളായ കെ.എസ്. സുമേഷ്, സ്റ്റീഫന്‍ പാറാവേലി, അര്‍ച്ചന കാപ്പില്‍, രശ്മി വിനോദ്, ലൈസമ്മ മാത്യു, നോബി മുണ്ടയ്ക്കന്, ശാന്തമ്മ രമേശന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ക്ഷീരകര്‍ഷകര്‍ക്കായി വിവിധ പ്രവര്‍ത്തനങ്ങളാണ് ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. സര്‍ക്കാര്‍ വിഹിതമായി 10 ലക്ഷം രൂപയും പഞ്ചായത്ത് വിഹിതമായി 13 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.
ഒരു പശു, രണ്ട് പശു, അഞ്ച് പശു യൂണിറ്റുകളിലായി 60 കറവ പശുക്കളെ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കും. ശാസ്ത്രീയ പശുപരിപാലനത്തിന് തൊഴുത്ത് നവീകരണം, കറവ പശുക്കള്‍ക്ക് സബ്സിഡി നിരക്കില്‍ കാലിത്തീറ്റ, പശു പോഷണ പദ്ധതികള്‍,പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കല്‍ എന്നിവയെല്ലാം പദ്ധതിയിലൂടെ നടപ്പാക്കും.