കോട്ടയം-എറണാകുളം പാസഞ്ചര്‍ വൈകിയത് യാത്രക്കാരെ വലച്ചു
1485870
Tuesday, December 10, 2024 6:51 AM IST
കടുത്തുരുത്തി: കോട്ടയം-എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ പുറപ്പെടാന്‍ വൈകിയത് യാത്രക്കാരെ വലച്ചു. വൈകുന്നേരം 5.20 ന് കോട്ടയത്തുനിന്നു പുറപ്പെടേണ്ട പാസഞ്ചര്‍ ഇന്നലെ 6.06 നാണ് പുറപ്പെട്ടത്.
ഇതുകഴിഞ്ഞ് എറണാകുളം ഭാഗത്തേക്ക് 5.35ന് പോകേണ്ട കണ്ണൂര്‍ക്കുള്ള ജനശതാബ്ദിയും 5.50ന് പോകേണ്ട എംജിആര്‍ ചെന്നെ സെന്‍ട്രല്‍ മെയിലും കോട്ടയം സ്റ്റേഷന് കടന്നുപോയ ശേഷമാണ് പാസഞ്ചര്‍ യാത്ര തുടങ്ങിയത്.
46 മിനിട്ട് വൈകി പുറപ്പെട്ടത് സ്ഥിരം യാത്രക്കാര്‍ക്കാർക്കാണ് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കിയത്. കായംകുളം- എറണാകുളം മെമുവിന് 4.20 ന് കോട്ടയം സ്റ്റേഷനിലിറങ്ങിയ യാത്രക്കാര്‍ ഒന്നേമുക്കാല്‍ മണിക്കൂര്‍ സമയം ഇവിടെ കാത്തിരിക്കേണ്ടി വന്നു. തിരികെ എറണാകുളത്തേക്ക് പോകാനായി എടുത്തപ്പോഴാണ് ട്രെയിനിന്റെ ഒരു കോച്ചിലെ ബ്രേക്ക് തകരാറിലായ കാര്യം ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.
തകരാര്‍ പരിഹരിക്കാന്‍ ഒരു മണിക്കൂറോളം സമയം എടുത്തതാണ് തീവണ്ടി വൈകാന്‍ കാരണമായതെന്ന് കോട്ടയം റെയില്‍വേ സ്റ്റേഷന് മാനേജര്‍ പി.ജി. വിജയകുമാര്‍ പറഞ്ഞു.