മനുഷ്യാവകാശ കമ്മീഷനെ ശക്തമാക്കാൻ സർക്കാർ മുൻകൈയെടുക്കണം: ജസ്റ്റീസ് സിറിയക് ജോസഫ്
1486179
Wednesday, December 11, 2024 7:14 AM IST
കോട്ടയം: മനുഷ്യാവകാശ കമ്മീഷനെ ശക്തമാക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നു ജസ്റ്റീസ് സിറിയക് ജോസഫ്. ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടന്ന ചൂഷണത്തിനെതിരേ കുട്ടികൾക്കുള്ള അവകാശം എന്ന സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഡോ. ജോർജ് ജെ. ഇട്ടൻകുളങ്ങര വിഷയാവതരണം നടത്തി. ഫാ. എമിൽ പുള്ളിക്കാട്ടിൽ, ബി. ഗോപകുമാർ, നിമ്മി ആൻ മാത്യു, പാർവതി അന്തർജനം എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. റവ. ഡോ. തോമസ് വടക്കേൽ മോഡറേറ്റർ ആയിരുന്നു.