കായലും കടലും കണ്ട് മനസ് നിറഞ്ഞ് യാത്ര
1486100
Wednesday, December 11, 2024 5:37 AM IST
എലിക്കുളം: വാർധക്യത്തിന്റെ ഒറ്റപ്പെടലിൽ നിന്നൊഴിവായി അവർ ഒത്തുചേർന്നു, കായൽപ്പരപ്പിലൂടെ സഞ്ചരിച്ചു, സായാഹ്നത്തിൽ കടൽക്കാറ്റ് കൊണ്ടു. വയോജനങ്ങൾക്കായി എലിക്കുളം പഞ്ചായത്ത് ഒരുക്കിയ വിനോദയാത്രയിൽ ഒത്തുചേർന്നത് 105 വയോജനങ്ങളും പഞ്ചായത്തംഗങ്ങളും.
രണ്ട് ബസുകളിലായാണ് സംഘം രാവിലെ കുമരകത്തേക്ക് പുറപ്പെട്ടത്. അവിടെ നിന്ന് മൂന്നു മണിക്കൂർ കായലിന്റെ ഭംഗി ആസ്വദിച്ചു. തുടർന്ന് ബസിൽ ആലപ്പുഴയ്ക്ക് തിരിച്ചു. സായാഹ്നത്തിൽ കടലിന്റെ ആവോളം ആസ്വദിച്ചശേഷം മടക്കം.
രാവിലെ ഇളങ്ങുളം അമ്പലം ജംഗ്ഷനിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫ.എം.കെ. രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട്,
പഞ്ചായത്തംഗങ്ങളായ അഖിൽ അപ്പുക്കുട്ടൻ, സെൽവി വിൽസൺ, ദീപ ശ്രീജേഷ്, കെ.എം. ചാക്കോ, യമുന പ്രസാദ്, വയോജന സംഘടനാ പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണ പിള്ള, സെക്രട്ടറി പി.വി. ജയൻ, കമ്മിറ്റിയംഗം വി.പി. ശശി എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.