ച​ങ്ങ​നാ​ശേ​രി: അ​സം​പ്ഷ​ന്‍ ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ലെ ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ "ഫാ​ഷ​ന്‍ മീ​റ്റ്സ് ക​ള്‍ച്ച​ര്‍’ ഫാ​ഷ​ന്‍ ഷോ ​ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കോ​ള​ജ് ഇ​ന്‍ഡോ​ര്‍ കോ​ര്‍ട്ടി​ല്‍ ന​ട​ത്തും. ന​ട​ന്‍ സം​ഗീ​ത് പ്ര​താ​പ് ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും. കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ റ​വ.​ഡോ. തോ​മ​സ് ജോ​സ​ഫ് പാ​റ​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ള​ജി​ലെ ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള ആ​ണ്‍കു​ട്ടി​ക​ളും ഫാ​ഷ​ന്‍ ഷോ​യു​ടെ റാ​മ്പി​ലെ​ത്തും.

അ​സം​പ്ഷ​നി​ലെ ഫാ​ഷ​ന്‍ ടെ​ക്നോ​ള​ജി വി​ഭാ​ഗം വി​ദ്യാ​ര്‍ഥി​ക​ള്‍ ആ​ന്ധ്ര, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്‌​ട്ര, ഉ​ത്ത​ര്‍പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍ശി​ച്ച് അ​വി​ട​ങ്ങ​ളി​ലെ സം​സ്‌​കാ​ര​ങ്ങ​ള്‍, വ​സ്ത്ര​ങ്ങ​ള്‍, ക​ല​ക​ള്‍, ക​ര​കൗ​ശ​ല വി​ഭ​വ​ങ്ങ​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച് പ​ഠി​ച്ചാ​ണ് ഫാ​ഷ​ന്‍ മീ​റ്റ്സ് ക​ള്‍ച്ച​ര്‍ ഷോ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

നാ​ളെ വി​വി​ധ കോ​ള​ജു​ക​ളി​ല്‍ നി​ന്നു​ള്ള ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി "എ​ലാ​ന്‍-2024’ ഇ​ന്‍റ​ര്‍കൊ​ളീ​ജി​യ​റ്റ് ഫെ​സ്റ്റും ന​ട​ത്തും.