ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഇന്നും നാളെയും
1486091
Wednesday, December 11, 2024 5:19 AM IST
കോട്ടയം: പ്രതികൂല കാലാവസ്ഥ മൂലം മൂന്ന്, നാല് തീയതികളിൽനിന്നു മാറ്റിവച്ച പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ (കാറ്റഗറി നമ്പർ 416/2023) പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ (എക്സ് സർവീസ്മെൻ കാറ്റഗറി നമ്പർ 583/2023) എന്നീ തസ്തികകളിലേക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഇന്നും നാളെയും കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടത്തും.
ചുരുക്കപ്പട്ടികകളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തു നിർദേശപ്രകാരമുള്ള അസൽ പ്രമാണങ്ങൾ സഹിതം ടെസ്റ്റിന് ഹാജരാകണമെന്നു ജില്ലാ പിഎസ്സി ഓഫീസർ അറിയിച്ചു.