സാനിറ്റേഷന്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
1486106
Wednesday, December 11, 2024 5:44 AM IST
ഉള്ളനാട്: ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഉള്ളനാട് സേക്രട്ട് ഹാര്‍ട്ട് യുപി സ്കൂളില്‍ നിര്‍മിച്ച സാനിറ്റേഷന്‍ ബ്ലോക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. മാത്യു മതിലകത്ത് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ലാലി സണ്ണി, പഞ്ചായത്ത് മെംബര്‍ സുധാ ഷാജി, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മേഴ്സി, പിടിഎ പ്രസിഡന്റ് വിനു ഔസേപ്പറമ്പില്‍, ജോജോ അടയ്ക്കാപാറ, മാര്ട്ടിന് കവിയില്‍, ജോണി വടക്കേമുളഞ്ഞനാല്‍, റോബിന് ഔസേപ്പറമ്പില്‍, റിജു അരീക്കാട്ട്, ദേവസ്യാച്ചന് തെക്കേകരോട്ട്, ഔസേപ്പച്ചന് കണ്ടത്തിപറമ്പില്‍, മനില്‍ ആനക്കല്ലുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.