പുതുപ്പള്ളി ബാങ്ക്: യുഡിഎഫിന് ജയം
1485914
Tuesday, December 10, 2024 7:13 AM IST
പുതുപ്പള്ളി: സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ യുഡിഎഫ് പാനൽ വിജയിച്ചു. ടി.എം. തോമസ് തോണ്ടുകണ്ടത്തിനെ പ്രസിഡന്റായും വി.എ. മോഹൻദാസ് വടക്കേട്ടിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. അലക്സ് പി.ജോർജ്, വിനോദ് ഈശോ, കോശി ജേക്കബ്, എ.എ. തോമസ്, ബിജു പി. കുര്യൻ, ജി. രാധാകൃഷ്ണൻ നായർ, സുരേഷ് വി. വാസു, എം.ടി. രാഘവൻ, അജിൻ മാത്യു, മത്തായി കുരുവിള, ബി. ഇന്ദു, നിർമല വർഗീസ്, ജിക്കു ഐപ്പ് എന്നിവരാണ് മെംബർമാർ.