വൈദ്യുതിനിരക്ക് വര്‍ധനയ്ക്കെതിരേ നാടെങ്ങും ആളിക്കത്തി പ്രതിഷേധം
1486223
Wednesday, December 11, 2024 7:24 AM IST
മാടപ്പള്ളി: വൈദ്യുതിനിരക്ക് വര്‍ധനയ്ക്കെതിരേ കോണ്‍ഗ്രസ് മാടപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുമ്പനച്ചി കെഎസ്ഇബി ഓഫീസിനു മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു. തുടര്‍ന്ന് തെങ്ങണ കവലയിലേക്കു പ്രകടനവും നടത്തി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു കുരീത്രയുടെ അധ്യക്ഷതയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എ. ജോസഫ് ഉദ്ഘാടനം ചെയ്തു.
ആന്റണി കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. പി.എം. മോഹനന് പിള്ള, ജയശ്രീ പ്രഹ്ലാദന്, ജോര്‍ജുകുട്ടി കൊഴുപ്പക്കളം, ടി.എസ്. ബാലചന്ദ്രന്, എന്‍.ആര്. ഗോപാലകൃഷ്ണന് നായര്‍ പി.എം. ഷെഫീഖ്, റോസ്ലിന് ഫിലിപ്പ്, റിജു ഇബ്രാഹിം, ജസ്റ്റിന് പാറുകണ്ണില്‍, ജോര്‍ജ് പുരക്കല്‍, ജി.ശിവരാജ്, ബിനു ജോര്‍ജ്, ഉണ്ണി നാഗ പറമ്പില്‍, ബേബിച്ചന് കല്ലറയ്ക്കല്‍, ജോണിച്ചന് പാറത്താനം, ശോശാമ്മ കോശി, മാത്തുക്കുട്ടി മൂലയില്‍, ജോബ് മഠംപറമ്പില്‍, വി.കെ. ഗണേശന്, എസ്.സുനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുസ്ലിം ലീഗ്
പായിപ്പാട്: വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച കേരള സര്‍ക്കാർ നടപടിക്കെതിരേ പായിപ്പാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിഷേധ ധര്‍ണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പി.ടി. സലിം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുബാഷ് മുതിരപ്പറമ്പില്‍ അധ്യക്ഷനായിരുന്നു. കെ.എസ്. ഹലീല്‍ റഹിമാന്‍, സാബു മുല്ലശേരി, പി.എം. കബീര്‍, പി.എച്ച്. അബ്ദുല്‍ അസീസ്, ഷെമീര്‍ മുതിരപ്പറമ്പില്‍, അബ്ദുല്‍ കലാം, ടി.പി. ഷാജഹാന്, കെന്യാ ശാഹുല്‍, അബ്ദുള്ള ഉസ്താദ്, ടി.ഐ. അനസ് എന്നിവര്‍ പ്രസംഗിച്ചു.
ബിജെപി
ചങ്ങനാശേരി: വൈദ്യുതി ചാര്‍ജ് വര്‍ധനയ്ക്കെതിരേ ബിജെപി വാഴപ്പള്ളി വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുരുത്തിയില്‍ പ്രകടനവും യോഗവും ചേര്‍ന്നു. എം.എസ്. ധനപാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മണ്ഡലം ജനറല്‍ സെക്രട്ടറി ബിജു മങ്ങാട്ടുമഠം ഉദ്ഘാടനം ചെയ്തു. എം.എന്‍ ബാലകൃഷ്ണന്, എം.കെ. ദാസ്, രാജീവ് കൃഷ്ണന്, എന്‍.ജി. പണിക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.