മെഡിക്കൽ കോളജ് കവാട നിർമാണം പുരോഗമിക്കുന്നു
1485916
Tuesday, December 10, 2024 7:13 AM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രധാന കവാടത്തിലെ ആർച്ചിന്റെ നിർമാണം പുരോഗമിക്കുന്നു. അത്യാഹിത വിഭാഗം, ഒ പി ചീട്ട് കൗണ്ടർ എന്നിവ പ്രവർത്തിക്കുന്നത് പ്രധാന കവാടത്തിന് സമീപത്താണ് ആർച്ച് നിർമിക്കുന്നത്. ആർച്ചിൽ മെഡിക്കൽ കോളജ് കോട്ടയം എന്ന് രേഖപ്പെടുത്തുകയും ചെയ്യും.
വിവിധ ജില്ലകളിൽ നിന്നും രോഗികളുമായി എത്തുന്ന ആംബുലൻസ് ഡ്രൈവർമാർ ആശുപത്രിയുടെ പ്രധാന കവാടം അറിയാതെ വഴിതെറ്റി ഏറെ ദൂരം മുന്നോട്ട് പോകുന്നത് നിത്യസംഭവമാണ്. എന്നാൽ പ്രധാന കവാടത്തിൽ ആർച്ചിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ആംബുലൻസ് ഡ്രൈവർമാർക്കും രോഗികൾക്കും ആശുപത്രി അത്യാഹിത വിഭാഗത്തിലേക്കും ഒ പി വിഭാഗത്തിലേക്കും പ്രവേശിക്കുന്നതിന് വഴി തെറ്റുന്നതിന് പരിഹാരമാകും.
ഫെബ്രുവരിയോടെ ആർച്ചിന്റെയും റോഡിന്റെയും നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്ന രീതിയിലാണ് നിർമാണം. 99 ലക്ഷത്തിൽപരം രൂപയാണ് നിർമാണ ചെലവ്.